ക്യൂട്ട് ലുക്കിൽ നിവിൻ പോളിയുടെ നായിക ഷാൻവി ശ്രീവാസ്തവ..!! താരത്തിന്റെ പുതിയ ഫോട്ടോഷൂട് കാണാം..!!

തെലുങ്ക്, കന്നഡ സിനിമാ രംഗത് പ്രവർത്തിച്ചു ജനപ്രീതി നേടിയ താരമാണ് ഷാൻവി ശ്രീവാസ്തവ. താരം ചലച്ചിത്ര അഭിനയത്തിനൊപ്പം മോഡലിങ്ങും ഒരുമിച്ച് കൊണ്ടു പോകുന്നുണ്ട്. അഭിനയവും മോഡലിംഗും കൂടാതെ തന്റെ പഠനരംഗത്തും താരം തിളങ്ങിയിട്ടുണ്ട്.

താരം 2012 ൽ തെലുങ്ക് ഭാഷയിലൂടെയായിരുന്നു ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് രണ്ടാമത് അഭിനയിച്ചതും ഒരു തെലുങ്ക് സിനിമയായിരുന്നു. അതിൽ ഒരു ഫാഷൻ ഡിസൈനിങ് വിദ്യാർഥി ആയിട്ടായിരുന്നു താരാമതിൽ അഭിനയിച്ചത്. ഈ കഥാപാത്രത്തിലൂടെ താരത്തിന് വളരെയധികം പ്രേക്ഷക പിന്തുണ നേടി എടുക്കാൻ സാധിച്ചു. തെലുങ്ക് ഭാഷയിൽ കൂടാതെ താരം 2014 ൽ കന്നട സിനിമയിൽ അഭിനയിച്ചു തുടങ്ങി. താരത്തിന്റെ കന്നഡയിലെ ആദ്യ ചിത്രം ചന്ദ്രലേഖയാണ്. ആ ചിത്രമൊരു ഹൊറർ കോമഡി കാറ്റഗറിയിൽ ഉൾപെടുന്നതായിരുന്നു. ഈ ചിത്രത്തിലൂടെ താരത്തിന് കന്നഡ സിനിമാലോകത്തു നിന്ന് ചുരുങ്ങിയ സമയം കൊണ്ട് ആരാധക പിന്തുണ ലഭിച്ചു. എല്ലാ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.

ചുരുങ്ങിയ നാളുകൾ കൊണ്ട് നിരവധി അവാർഡുകൾ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ 2015 ൽ താരത്തിന് നേടാനായത് താരത്തിന്റെ കരിയറിലെ വളരെ വലിയ നേട്ടം ആണ്. തുടർന്ന് കന്നഡ ഫോർ മാസ്റ്റർപീസ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തിന്റെ പേര് നാമ നിർദ്ദേശം ചെയ്യപ്പെട്ടതും വലിയ കാര്യം തന്നെയാണ്. എന്നാലിപ്പോൾ താരം മലയാള സിനിമാലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ പോവുകയാണ്. നിവിൻ പോളി നായകനാവുന്ന മഹാവീര എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.