അതീവ ഗ്ലാമർ ലുക്കിൽ പ്രേക്ഷരുടെ പ്രിയ താരം അനാർക്കലി മരക്കാർ! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനാർക്കലി മരക്കാർ. വിനീത് ശ്രീനിവാസൻ നിർമിച്ച ആനന്ദം എന്ന യുവ താരനിര അഭിനയിച്ച താരം മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മന്ദാരം, ഉയരെ, മാർക്കോണി മത്തായി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇതിനെ തുടർന്ന് താരത്തിന് പ്രേക്ഷകരിൽ നിന്നും നിരവധി ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറൽ. അതീവ ഗ്ലാമറസ് ലുക്കിൽ ആണ് അനാർക്കലി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. R R മെയ്ക്ക് ഓവേറിന് വേണ്ടി അരുൺ മാനുവൽ ആണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.