പ്രേക്ഷക ശ്രദ്ധ നേടി “ദി പ്രിസ്റ്റിലെ” ആദ്യ ഗാനം..!! വീഡിയോ കാണാം..

നവാഗതനായ ജോഫിൻ ടി ചാക്കോ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം നിർവഹിക്കുന്ന ദി പ്രീസ്റ്റിലെ ‘നീലാമ്പലേ’ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സംഗീത സംവിധായകൻ രാഹുൽ രാജ് ആണ്. പ്രശസ്ത പിന്നണിഗായിക സുജാത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചത് ഹരിനാരായണനാണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ്, ശ്യം മോഹൻ എന്നിവർ ചേർന്നാണ്.

“ദി പ്രിസ്റ്റി”ലൂടെ ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുകയാണ്. സിനിമയുടെ നിർമാണം നിർവഹിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. ചിത്രം അടുത്ത മാസം മാർച്ച് നാലിനാണ് തീയറ്ററുകളിൽ എത്തുന്നത്.

സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധി മൂലം ഇടക്ക് വച്ചു നിർത്തിവെക്കേണ്ടി വന്നിരുന്നു. ഒരു ത്രില്ലർ ഗണത്തിൽപെടുന്ന ഈ ചിത്രത്തിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത് അഖിൽ ജോർജാണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. മമ്മൂക്കയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകവൃധം.