തെലുങ്ക് സിനിമയിലെ ഷൂട്ടിങ്ങിനിടെ വീണ വീഡിയോ പങ്കുവച് നടി പ്രിയ വാര്യർ..!

യുവതാരം പ്രിയ വാര്യർ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നിലത്ത് വീണു. തെലുങ്ക് ചിത്രമായ ചെക്കിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പ്രേക്ഷകർക്ക് വേണ്ടി വീഴുന്നതിന്റെ വീഡിയോ നടി പങ്കു വയ്ച്ചിട്ടുണ്ട്. ഒരു പ്രണയരംഗത്തിൽ നായകനായ നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് തരത്തിന് വീഴ്ച പറ്റിയത്. താരത്തിന് പരുക്കുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഷൂട്ടിംഗ് വീണ്ടും തുടരാമെന്നും പ്രിയ പറയുന്നുണ്ട്. ചെക്ക് സിനിമയുടെ സംവിധായകൻ ചന്ദ്ര ശേഖര്‍ ആണ്. ചിത്രത്തിൽ പ്രിയയുടെ നായകൻ നിഥിനാണ്. കൂടാതെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാകുല്‍പ്രീത് സിങ് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ പ്രിയ-നിഥിന്‍ ജോഡികളുടെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആരാധകരുടെ ഇടയില്‍ വൈറലായി മാറിയിരുന്നു.