ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ യുവി നടി ആൻ ശീതൾ..!! വീഡിയോ കാണാം..!!

മലയാളത്തിലെ യുവതാരങ്ങളിൽ പ്രശസ്തനായ പൃഥിരാജ് നായകനായ “എസ്ര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്ക് കാലെടുത്തു വച്ച താരമാണ് ആൻ ശീതൾ. പിന്നീട് ഇഷ്‌ക് എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇതുവരെ മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആരാധകർക്ക് എന്നും ഓർക്കാൻ ഇഷ്‌കിലെ പ്രകടനം മാത്രം മതി.

മലയാളത്തിൽ കൂടാതെതമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രിയങ്കരനായ നടൻ ഭരതന്റെ നായികായായിട്ട് “കാളിദാസ് “എന്ന ക്രൈം ത്രില്ലെർ സിനിമയിലാണ് ആൻ അഭിനയിച്ചത്. പക്ഷേ ചിത്രം വലിയ വിജയം നേടിയില്ല.

സമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവയാണ് താരം. താൻ ഒരു അഭിനയത്രി മാത്രമല്ല എന്ന് തെളിയിക്കുന്നതിനായി ഒരിക്കൽ ഇൻസ്റ്റാഗ്രാമിൽ വീഡിയോസ് പങ്കുവെക്കാറുള്ള താരം സ്‌കേറ്റ് ബോർഡിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു.കൂടാതെ ഫോട്ടോഗ്രഫിയിലും ഹോഴ്സ് റൈഡിലും ചിത്രരചനയിലും ഒക്കെ കഴിവുള്ള ഒരു കലാകാരിയാണ് താരം.

കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോസുകളാണ് ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കടൽ തീരത്ത് വച്ചു ഫാഷൻ സ്റ്റൈലിഷ് ഡ്രെസ്സിൽ ഒരു സ്വപ്ന സുന്ദരിയെ പോലെ ആണ് താരം പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളും കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന് പുറമെ ഒരു വീഡിയോയും താരം പങ്ക് വച്ചിട്ടുണ്ട്.