ഗ്ലാമറസ് ലുക്കിൽ പ്രിയ താരം മീര നന്ദൻ..! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..!!

സൗത്ത് ഇന്ത്യൻ സിനിമകളിൽ 2007 മുതൽ സജീവ സാന്നിധ്യമായിരുന്നു നടി മീര നന്ദൻ. മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് നല്ല വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയിരുന്നു മീര. സൂപ്പർ താരം മോഹൻലാലിന്റെ ഒരു  പരസ്യത്തിലൂടെയാണ് ആദ്യമായി താരം ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. മലയാള ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ 2007 ൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലെ ഒഡിഷനിൽ മത്സരാർത്ഥിയായി പങ്കെടുത്തങ്കിലും പിന്നീട് അവതാരകയായി മാറുകയായിരുന്നു താരം. തുടർന്ന് അമൃത ടിവി, ജീവൻ ടിവി എന്നിവയിലും താരം അവതാരക ആയി തിളങ്ങിയിട്ടുണ്ട്.
പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിൽ നായികയായിട്ടാണ് താരത്തിന്റെ സിനിമ പ്രവേശനം. താരത്തിന് തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. ഈ സിനിമയ്ക്ക് വേണ്ടി സംവിധായകൻ ലാൽ ജോസ് താരത്തെ സ്വയം കണ്ടെത്തുകയും തുടർന്ന് താരത്തിന്റെ രക്ഷിതാക്കളോട് സമ്മതം ചോദിക്കുകയും ചെയ്യുകയായിരുന്നു.സാമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മീര തന്റെ ഇഷ്ട വീഡിയോകളും, ചിത്രങ്ങളും, വിശേഷങ്ങളുമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. 10 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മീരയെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് നല്ല പ്രേക്ഷക ശ്രദ്ധ നേടാറുണ്ട് . മീര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങളിൽ അതിസുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം പങ്ക് വച്ച ഫോട്ടോക്ക് താഴെയുള്ള കമന്റ് ബോക്സിൽ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളം കൂടാതെ താരം അന്യഭാഷ ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. തമിഴിൽ വാൽമീകി എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറിയത്. പിന്നീട് തെലുങ്കിലും  കന്നടയിലും താരം അരങ്ങേറി. താരം ഒരുപാട് ടിവി ഷോകളിലും മ്യൂസിക് പരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയത്രി എന്നത് കൂടാതെ താരം ഒരു ഗായികയും, ഒരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്.