ചുവപ്പിൽ തിളങ്ങി പ്രിയ താരം നമിത പ്രമോദ്..!! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം

ചെറുപ്രായത്തിൽ സിനിമാലോകത്തേക്ക് കാലെടുത്തു വച്ചു ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നമിത പ്രമോദ്. ഇപ്പോൾ മലയാളസിനിമയിലെ പ്രമുഖ നടിമാറിൽ ഒരാളാണ് താരം. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പ്രമുഖ നടമാരോടൊപ്പം വേഷമിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം . 12 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയുന്നുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ, ഫോട്ടോകൾ, വിഡീയോകളെല്ലാം താരം ആരാധകരുമായി പങ്ക് വെക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. താരം ചുവപ്പിൽ അതി സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഇപ്പോൾ പങ്ക് വച്ച ഫോട്ടോയിലൂടെ സന്തോഷം പകരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നമിത 2007 മുതൽ മലയാളസിനിമയിൽ സജീവമാണ് താരം. 2011ൽ ഒരുപാട് താരങ്ങൾ അണിനിരന്ന ” ട്രാഫിക് “എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിനു സാധിച്ചു.

ട്രാഫിക് കൂടാതെ സൗണ്ട് തോമ, പുതിയ തീരങ്ങൾ, അമർ അക്ബർ അന്തോണി, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, കമ്മാരസംഭവം, മാർഗംകളി, റോൾ മോഡൽസ്, ഓർമ്മയുണ്ടോ ഈ മുഖം എന്നിവ താരത്തിന്റെ പ്രധാനപെട്ട ചിത്രങ്ങളാണ്.

മലയാള ഭാഷ കൂടാതെ താരം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ എൻ കാതൽ പുതിതു എന്ന സിനിമയിലും, തെലുങ്കിൽ ചുട്ടലബ്ബായ് എന്ന സിനിമയിലും കൂടി താരം അന്യഭാഷകളിലേക്ക് കടന്നു.

താരം സിനിമ കൂടാതെ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ വൻ വിജയകരമായിരുന്ന ” എന്റെ മാനസപുത്രി “എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് ഉള്ളടക്കം, വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി എന്നീ സീരിയലുകളിലും നമിത വേഷമിട്ടിട്ടുണ്ട്.