ചോളി കെ പിച്ചേ ക്യ ഹെ..!! ഗാനത്തിന് ചുവട് വച്ച്.. ശലിൻ സോയ..🔥 വിഡിയോ കാണാം..

സിനിമ താരമായും, ഡാൻസർ ആയും, അവതാരകയായുമെല്ലാം കഴിവ് തെളിയിച്ച നടിയാണ് ശാലിൻ സോയ. ഏഷ്യാനെറ്റിൽ ടെലികാസ്ററ് ചെയ്ത “ഓട്ടോഗ്രാഫ് “എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ യഥാർത്ഥ പേര് ഫത്തിമ്മ ശാലിൻ എന്നാണ്. മലപ്പുറം സ്വദേശിയാണ്. താരം 2004 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായിട്ടുണ്ട്.

ചുരുങ്ങിയ പ്രായത്തിനുള്ളിൽ തൻറെ അഭിനയമികവുകൊണ്ടും സൗന്ദര്യം കൊണ്ടും ധാരാളം ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ കോട്ടേഷനിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവവരുന്നത്. തുടർന്ന് തമിഴിലും താരം ചുവട് വച്ചു. തമിഴിൽ 2016 ൽ പുറത്തിറങ്ങിയ രാജമന്തിരി എന്ന ചിത്രത്തിലും പ്രത്യക്ഷപെട്ടു. മലയാളത്തിൽ എൽസമ്മ എന്ന ആൺകുട്ടി, സൂര്യകിരീടം, മല്ലുസിംഗ്, സ്വപ്നസഞ്ചാരി, മാണിക്യക്കല്ല്, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ പ്രധാനപെട്ട സിനിമകളാണ്. താരം മലയാളത്തിലെ ഒട്ടുമിക്ക പ്രശസ്ത ചാനലുകളിലെ സീരിയലുകളിലും പ്രത്യക്ഷപെട്ടിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സർവ സജീവയാണ്.

സോഷ്യൽ മീഡിയകളിൽ ധാരാളം ആരാധകരാണ് താരത്തെ ഫോള്ളോ ചെയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി താരം തന്റെ ആരാധകർക്ക് വേണ്ടി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. താരം പങ്കുവച്ച ഒരു ഡാൻസ് വിഡിയോയാണ് ഇപ്പൊൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. വീഡിയോ കാണാം.