വൈറൽ ആയി പ്രഭുദേവയുടെ സൈക്കോ ത്രില്ലർ ചിത്രം ബഗീരയുടെ കിടലൻ ടീസർ…!! കാണം..🔥

പ്രഭു ദേവ നായക വേഷത്തിൽ എത്തുന്ന ബഗീരയുടെ ടീസർ ആണ് ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1.40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു സൈക്കോ ത്രില്ലർ ആന്നെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ പ്രഭുദേവ വ്യത്യസ്ത വേഷത്തിലും പ്രത്യക്ഷപെടുന്നുണ്ട്. രമ്യ നമ്പീശൻ, അമിറ ഡസ്റ്റർ, ജനനി ഐയർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ, സായികുമാർ, നാസർ തുടങ്ങി നിർവതി താര നിരയാണ് ചിത്രത്തിൽ ഉള്ളത്. ഭരതൻ പിച്ചേഴ്സ് ആണ് ചിത്രം നിമ്മിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ കാണാം.