അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ..!! ദൈവത്തിൻ്റെ സ്വന്തം നാടിനോട് പ്രണയമെന്ന് താരം..

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിൽ കഴിഞ്ഞ മാസമാണ് എത്തിയത്. താരവും കുടുംബവും കേരളത്തിലെത്തിയത് ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടിട്ടാണ്. താരം തൻ്റെ ക്വാറന്റൈൻ കാലം ചെലവിടുന്നത് പൂവാറിലെ റിസോർട്ടിലാണ്. താരത്തിന്റെയും കുടുംബത്തിന്റെയും പരമ്പരാഗത കേരള തനിമയുള്ള വേഷത്തിലുള്ള ഫോട്ടോസുകൾ ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.

താരം കുടുംബത്തോടൊപ്പം റിസോർട്ടിൽ ഒരുക്കിയ സദ്യ കഴിക്കുന്നത്തിന്റെ ചിത്രങ്ങൾ തൻ്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ പിങ്ക് കളർ ബ്ലൗസും കുട്ടി പാന്റുമിട്ട് സണ്ണി ചേച്ചി കായലിലെ വഞ്ചിയിലിരുന്ന് കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ കുറച്ചു ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.
താരം തന്റെ ഭർത്താവായ ഡാനിയേൽ വെബറും മക്കളായ നിഷ, നോവ, അഷർ എന്നിവരോടൊപ്പമാണ് കേരളത്തിൽ എത്തിയത്. സണ്ണി ചേച്ചി കേരളത്തിലെത്തിയതിന്റെ ലക്ഷ്യം ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷിക്കാനും കൂടിയാണ്.