തൻ്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി റീമ കല്ലിങ്കൽ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം…

“ഋതു” എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി റിമ കല്ലിങ്കൽ. തുടർന്ന് നീലത്താമര, 22 എഫ്. കെ, ഹാപ്പി ഹസ്ബൻഡ്‌സ്,നിദ്ര, സെവൻസ്, കമ്മത്ത് ആൻഡ് കമ്മത്ത്, ഏഴ് സുന്ദരരാത്രികൾ, അയാളും ഞാനും തമ്മിൽ, റാണിപദ്മിനി, വൈറസ് എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി റിമ കല്ലിങ്കൽ മാറി. സ്ത്രീകൾ സിനിമയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ആശയം മുന്നോട്ട് വച്ച് ഡബ്ലിയു.സി.സി എന്നൊരു സംഘടന തുടങ്ങാൻ റിമ വഹിച്ച പങ്കു വളരെ വലുതാണ് .


കുട്ടികാലം തൊട്ടേ നൃത്തം പഠിച്ചിരുന്ന റിമ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിട്ടുണ്ട്. ” മാമാങ്കം ” എന്നാണ് നൃത്ത വിദ്യാലയത്തിന്റെ പേര്. സംവിധായകൻ ആഷിക് അബുവുമായി 2013 നവംബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും ട്രോളുകളുമെല്ലാം കേൾക്കേണ്ടി വന്നിട്ടുള്ള താരമാണ് റിമ. താരം പലപ്പോഴും സിനിമയിലെ പുരുഷാധിപത്യത്തിന് എതിരെ തുറന്ന് പറയുന്നതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടിട്ടുണ്ട്. സ്വന്തമായി സിനിമയോടുള്ള കാഴ്ചപ്പാടും വ്യക്തമായ നിലപാടുകളും സ്വീകരിക്കുന്ന ഒരാളാണ് റിമ കല്ലിങ്കൽ.


സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരം കഴിഞ്ഞ ദിവസം വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരുന്നു. അതികഠിനമായ വർക്ക് ഔട്ട് രീതികളായ സ്ട്രെച്ചിങ്ങും ഹാങ്ങിങ്ങുമാണ് താരം ജിമ്മിൽ ചെയ്തിരുന്നത്. തന്റെ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത പ്രയാസമേറിയ വർക്ക് ഔട്ടിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു