തെലുങ്കിൽ കിടിലൻ റൊമാൻ്റിക് പാട്ടുമായി നടി പ്രിയ വര്യർ..!! വീഡിയോ കാണാം..

14492

മലയാള സിനിമയിൽ യുവനായികമാരിൽ കുറഞ്ഞ നാളുകൾകൊണ്ട് ഏറ്റവും ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. താരമിപ്പോൾ മലയാളത്തിൽ നിന്നും അന്യഭാഷ സിനിമാലോകത്തേക്ക് ചുവട് ഉറപ്പിക്കുകയാണ്. ഇപ്പോൾ പ്രിയ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചെക്ക്. ഇതിനോടകം തന്നെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു .ഒരു കോടിയിലധികം പേരാണ്
യൂട്യൂബിലൂടെ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞിട്ടുള്ളത് . എന്നാലിപ്പോൾ ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രമോ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ നായകനായ നിതിനും പ്രിയ വാര്യറുമായുള്ള പ്രണയ നിമിഷങ്ങളാണ് പ്രോമോ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്.

ഇന്റലിജെന്റ് ക്രൈം ത്രില്ലർ ഗണത്തിൽ പെടുന് ചിത്രത്തിൽ പ്രധാന കഥാപാത്രമായി രാകുല്‍ പ്രീത് സിങ്ങും എത്തുന്നുണ്ട് .ദേശീയ അവാർഡ് ജേതാവായ ചന്ദ്രശേഖർ യെലേറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രം മാർച്ച് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. പ്രിയ വാര്യർ മലയാളത്തിനു പുറമേ അന്യഭാഷകളിലും ചുവടുറപ്പിക്കുകയാണ്. താരം തെലുങ്ക് ഗാനത്തിന്റെ ഐറ്റം ഡാൻസുമായാണ് പ്രത്യക്ഷപ്പെട്ടത്.താരത്തിന്റെ ഐറ്റം ഡാൻസ് വീഡിയോ ഒരു മാസം മുമ്പാണ് യൂട്യൂബിൽ റിലീസ് ചെയ്തത്‌.