കിടിലൻ മേക്കോവറിൽ ഉസ്താദ് ഹോട്ടലിലെ ഹൂറി മാളവിക നായർ..!!😍 താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

467

മലയാള സിനിമയായ ഉസ്താദ് ഹോട്ടലിലെ “വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ” എന്ന മനോഹരമായ ഗാനം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് മാളവിക നായരുടേത്. ഉസ്താദ് ഹോട്ടൽ സിനിമയിലെ ആ ഹൂറിയെ ആരും മറന്നുകാണില്ല . ചിത്രത്തിൽ കല്യാണ പുരയില്‍ നിന്നും കരീക്കയുടെ കൂടെ ഇറങ്ങി പോയ ആ പഴയ ഹൂറിയൊന്നുമല്ല ഇപ്പോൾ മാളവിക. താരം സൗത്തിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലായിരിക്കുകയാണ്.


ഉസ്താദ് ഹോട്ടലിനുശേഷം താരം പുതിയ തീരങ്ങൾ, പകിട, ബ്ലാക്ക് ബട്ടർഫ്‌ളൈ കർമ്മയോദ്ധ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് താരം തമിഴ് സിനിമയിലേക്കു ചേക്കേറി.കുക്കൂ എന്ന തമിഴ് സിനിമയിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി. നിരവധി അവാർഡുകൾ സിനിമയിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചു.സിമിമാലോകത്തു സജീവമായി തുടരാൻ തീരുമാനിച്ചിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.


യൂത്ത് ഐക്കൺ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലിൽ തിലകന്‍, മാമുക്കോയ, നിത്യ മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അൻവർ റഷീദ് ആണ്. ചിത്രത്തിൽ സുലൈമാനിയുടെയും ബിരിയാണിയുയെയും മുഹബത്തിനെ പറ്റി പറഞ്ഞ സിനിമയില്‍ ഒരു ഹൂറിയുണ്ടായിരുന്നു.

കരീം ഭായി എന്ന തിലകന്‍ അവതരിപ്പിച്ച കഥാപാത്രം പണ്ടൊരിക്കൽ ഒരു കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍ പോയപ്പോള്‍ അവിടെ വച്ചു കണ്ട് മുട്ടിയ ഹൂറിയായിരുന്നു അത്. ആ ഹൂറിയെ സുലൈമാനിയോടാണ് ഉപമിച്ചത്. ചിത്രത്തിൽ ബിരിയാണി ഉണ്ടാക്കാൻ കല്യാണവീട്ടിൽ പോയിട്ട് മണവാട്ടിയെ നിക്കാഹ് കഴിച്ച  കരീമിക്കയ്ക്ക് വലിയ കൈയടിയായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.