ഷംന കാസിമിൻ്റെ കിടിലൻ അഭിനയവുമായി സുന്ദരി ട്രെയിലർ… കാണാം..

സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരുള്ള യുവനടിയാണ് ഷംന കാസിം. ഷംന കഴിഞ്ഞ 17 വർഷങ്ങളായി സിനിമയിൽ സജീവമാണ്. താരം തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയത്. ദിലീപ് നായകനായ പച്ചക്കുതിര എന്ന സിനിമയിലെ നായികയുടെ അനിയത്തി റോളിൽ അഭിനയിച്ചതിന് ശേഷമാണ് താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

താരമിപ്പോൾ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ നായികയായി നിറഞ്ഞ് നിൽക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സുന്ദരിയുടെ ട്രൈലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 15 ലക്ഷത്തിൽ അധികം പേരാണ് ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം കണ്ടത്‌. താരത്തിന്റെ പുതിയചിത്രം അഭിനയപ്രകടനവും സസ്‌പെൻസും കൊണ്ട് നിറഞ്ഞതാണെന്ന് ട്രെയ്ലറിൽ നിന്ന് മനസിലാക്കാം.

ചിത്രത്തിലെ മുഖ്യ കഥാപാത്രമായ സുന്ദരിയെ അവതരിപ്പിക്കുന്നത് ഷംനയാണ്. ഷംന കാസിം അന്യഭാഷാ ചിത്രങ്ങളിൽ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിൽ സുന്ദരി എന്ന പെൺകുട്ടി വിവാഹശേഷം ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും അതിന്റെ പ്രതികാരങ്ങളുമാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത്. മറ്റൊരു പ്രധാന വേഷം ചെയുന്നത് തെലുങ്ക് നടൻ അർജുൻ അമ്പാട്ടിയാണ്. ചിത്രത്തിന്റെ സംവിധാനം ചെയുന്നത് കല്യാൺ ഗോഗാനയാണ്. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് റിസ്‌വാൻ എന്റർടൈൻമെന്റെ ബാനറിൽ റിസ്‌വാനാണ്.