സാധികയുടെ കിടിലൻ ആക്ഷൻ ഗ്ലാമറസ്സ് ഷോർട്ട് ഫിലിം…!! ഹോട്ട് ഡേറ്റ് കാണാം…

മലയാള സിനിമയിലും സീരിയലിലും സജീവമായി തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. താരം അഭിനേത്രി കൂടാതെ ഒരു മോഡലും കൂടിയാണ്. എന്നാൽ ഷോർട് ഫിലിമുകളിലൂടെയാണ് സാധിക പ്രേക്ഷകർക്ക് സുപരിചിതയായത്‌. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ ‘അതെ കാരണത്താൽ’ എന്ന ഷോർട്ട് ഫിലിമിലാണ് സാധിക ആദ്യമായി ജന ശ്രദ്ധ നേടുന്നത്. ഇത്രയുമേറെ സിനിമകളും സീരിയലുകളും ടെലിവിഷൻ ഷോകളുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്റെ ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്ന് എന്താണെന്ന് വച്ചാൽ ഇപ്പോഴും ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാൻ താരം യാതൊരു മടിയും കാണിക്കാറില്ല എന്നത് തന്നെയാണ്.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ സാധിക പ്രധാനവേഷത്തിൽ എത്തുന്ന ഒരു ഷോർട്ട് ഫിലിമാണ് വൈറലാവുന്നത്. സാധികയെ കൂടാതെ സന്തോഷ് കീഴാറ്റൂർ,ആൻ മരിയ, ഷോബി തിലകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് നിതീഷ് നീലൻ ആണ്. വാലെന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 നായിരുന്നു ചിത്രം യൂട്യൂബിൽ കൂടി റിലീസ് ആയത്. ഛായാഗ്രഹണം നിർവഹിച്ചത് കോളിൻസാണ്. എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അരുൺ രാഘവും അനിൽ കുമാറും ചേർന്നാണ്. അണിയപ്രവർത്തകർ പ്രേഷകർക്കായി ഒരുക്കിയിരിക്കുന്നത് ട്വിസ്റ്റ് ഉൾപ്പടെ സസ്പെൻസ് നിറഞ്ഞൊരു കിടിലൻ ആക്ഷൻ ത്രില്ലറാണ്. സാധിക ഗ്ലാമറസ് വേഷത്തിലാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. സാധികയുടെ ഹിറ്റ് ഷോർട്ട് ഫിലിമുകളിൽ ഹോട്ട് ഡേറ്റും ഇടം നേടുമെന്നാണ് ചിത്രം കണ്ടാൽ വ്യക്തമാവുന്നത്.

https://youtu.be/unrNeVk-c1g