വൈറൽ ആയി ദൃശ്യം 2 ലെ ഒരേ പകൽ ഗാനം…!!! കാണാം…😍😍😍

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിലെ ഒരേ പകൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. അനിൽ ജോൺസൺ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. സോണോബിയ സഫറാണ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിലെ ലാലേട്ടന്റെ ഭാവങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട് . ദൃശ്യം 2 നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഈ മാസം പത്തൊൻപതിനാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നത്. 2013 ല്‍ റിലീസ് ചെയ്ത് വമ്പൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. ലാലേട്ടനെ കൂടാതെ മീന, ആശ ശരത്, അന്‍സിബ,മുരളി ഗോപി, എസ്തര്‍, സിദ്ധിഖ് തുടങ്ങിയ താരനിര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.