യൂട്യൂബിൽ ട്രെൻഡിങ് ആയ ടോപ് ടക്കർ ഐറ്റം സോങ് കാണാം…!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഗാനമാണ് ടോപ് ടക്കാർ. ടോപ് ടക്കാർ എന്ന ഗാനം 12 മണിക്കൂറിൽ 4 മില്യൺ പേരാണ് യൂട്യബിൽ കണ്ടത് .ഒരുപക്ഷെ ഈ കളർഫുൾ വീഡിയോ യൂട്യൂബ് റെക്കോർഡുകൾ തകർക്കാൻ പോകുന്ന വീഡിയോ ആകാനും സാധ്യതയുണ്ട്.

യുവൻ ശങ്കർ രാജ, ഉച്ചന അമിത്, ജോണിത ഗാന്ധി, ബാദുഷ തുടങ്ങിയവർ ആലപിച്ച പാട്ടിലെ മുഖ്യ ശ്രദ്ധാ കേന്ദ്രം പാട്ടിനു നൃത്തച്ചുവടുകളുമായി തിളങ്ങി നിന്ന തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരി രശ്മിക മന്ദന ആണ്. രശ്മിക മന്ദന യുടെ സാന്നിധ്യം തന്നെയാണ് ഈ ഗാനത്തിന്റെ വിജയം എന്നാണ് ഒരു കൂട്ടരുടെ വാദം.

അതീവ ഗ്ലാമറസായിട്ടാണ് താരം ടോപ് ടക്കാർ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മനം മയക്കുന്ന സൗന്ദര്യത്തോടെ ഷോർട്ട് ഡ്രസ്സിൽ എത്തിയ രശ്മികയെ കണ്ട് അത്ഭുതപ്പെട്ടിക്കുകയാണ് ആരാധകർ.

ഇപ്പോൾ ഗൂഗിളിൽ ” ദ ക്രഷ് ഓഫ് ഇന്ത്യ “എന്ന് സെർച്ച് ചെയ്താൽ കിട്ടുന്ന പേരാണ് രശ്മിക മന്ദന. താരം കന്നട സിനിമയിലൂടെ അരങ്ങേറി തുടർന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു.

കന്നടയിലെ സൂപ്പർ ഹിറ്റ് സിനിമയായ “കിറിക്ക് പാർട്ടി “എന്ന ക്യാമ്പസ് മൂവി യിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് തെലുങ്കിൽ സിനിമകളിൽ സജീവമാവുകയായിരുന്നു താരം. യൂത്ത് സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പമുള്ള “ഗീതഗോവിന്ദം” എന്ന സിനിമയാണ് താരത്തിന് കരിയർ ബ്രേക്ക് കൊടുത്തത്.

താരം “ചലോ “എന്ന സിനിമയിലൂടെയാണ് തെലുങ്കിലേക്ക് അരങ്ങേറിയത്. തെലുങ്കിൽ വിജയ് ദേവരകൊണ്ടയോടൊപ്പം ഗീതാഗോവിന്ദം എന്ന സിനിമ കൂടാതെ ഡിയർ കോമ്രേഡ് എന്ന സിനിമയിലും താരം നായികയായി അഭിനയിച്ചിട്ടുണ്ട്.

ടോപ് ടക്കാറിലെ വരികൾ എഴുതിയത് വിഘ്നേഷ് ശിവൻ, ബാദുഷ എന്നിവരാണ്. നിർമ്മാതാവ് സുമിത്ത് സിംഗ് ആണ്.ഇതിനോടകം ഗാനം വൈറലായി കഴിഞ്ഞു. ടോപ് ടക്കാർ എന്ന ഗാനം ലക്ഷകണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത്.