ക്യൂട്ട് ലുക്കിൽ പ്രിയ താരം പ്രയാഗ മാർട്ടിൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം…

മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ നായകനായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിൽ ബാലതാരമായി സിനിമാലോകത്തേക്ക് കടന്നു വന്ന താരമാണ് പ്രയാഗ മാർട്ടിൻ. തുടർന്ന് മലയാളത്തിലെ ഒരുപാട് നല്ല സിനിമകളിലെ ഭാഗമാവാൻ താരത്തിനു സാധിച്ചു.

മലയാളം കൂടാതെ തമിഴിലും നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞു. പ്രസിദ്ധ സംവിധായകൻ മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറിയത്. തമിഴിൽ തിളക്കമുള്ള നായികയായി മാറുകയായിരുന്നു താരം.

2019 ൽ റിലീസ് ആയ “ഗീത ” എന്ന കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ ഗോൾഡൻ സ്റ്റാർ ആയ ഗണേഷ് ആയിരുന്നു ചിത്രത്തിന്റെ നായകൻ.

താരത്തിന്റെ പ്രധാനപെട്ട ചിത്രങ്ങൾ രാമലീല, ഫുക്രി, ബ്രദേഴ്‌സ് ഡേ, ഒരേ മുഖം, പോക്കിരിസൈമൺ,ഉൾട്ട തുടങ്ങിയവയാണ്. ടെലിവിഷൻ പരിപാടികളിലും താരം സിനിമയ്ക്ക് പുറമേ പങ്കെടുത്തിട്ടുണ്ട്. പ്രസിദ്ധ മലയാള ചാനലായ മഴവിൽ മനോരമയിൽ ടെലിക്കാസ്റ്റ് ചെയത മിടുക്കി എന്ന പരിപാടിയിൽ ജഡ്ജ് ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തെ 12 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. ഇത്കൊണ്ടുതന്നെ താരം തന്റെ ആരാധകർക്കായി അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലാവറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ താരം അവസാനമായി പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരി ആയി കടലരികിൽ അപ്സരയെ പോലെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് കയ്യടിച്ചിരിക്കുകയാണ് ആരാധക ലോകം.