ഗ്ലാമർ ലുക്കിൽ ഓർഡിനറി സിനിമയിലെ ഗവി ഗേൾ ശ്രിത ശിവദാസ്..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

മലയാള സിനിമയായ “ഓർഡിനറി “യിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്തു വച്ച താരമാണ് ശ്രിത ശിവദാസ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആയിരുന്നു പ്രധാനവേഷങ്ങളിൽ. ആ ഒറ്റചിത്രത്തിലൂടെ പ്രേഷകരുടെ മനസ്സിൽ കയറിപ്പറ്റാൻ താരത്തിന് കഴിഞ്ഞു. ചിത്രത്തിലെ ഗവി ഗേളിനെ അറിയാത്ത മലയാളി സിനിമപ്രേമികൾ ഉണ്ടായിരിക്കില്ല. ചിത്രത്തിൽ ഗവി എന്ന സ്ഥലത്ത് താമസിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രിത അവതരിപ്പിച്ചത്.ആ സിനിമ അതി ഗംഭീരവിജയം ആയിരുന്നെങ്കിലും തുടർന്ന് താരത്തിന് നല്ല റോളുകൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതിനു ശേഷം കൂതറ എന്ന സിനിമയിലാണ് ശ്രിതയ്ക്ക് മികച്ചൊരു റോൾ ലഭിച്ചത്. തീയേറ്ററുകളിൽ ആ ചിത്രം വലിയ വിജയം നേടിയില്ലായിരുന്നങ്കിലും പിന്നീട് നല്ല അഭിപ്രായം ലഭിച്ച സിനിമകളിൽ ഒന്നായിരുന്നു കൂതറ. താരം 2012 ലാണ് സിനിമയിൽ എത്തിയതെങ്കിലും ഇതിനോടകം വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുളളൂ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിയറയിലെ അശോകനിൽ ആണ് താരം അവസാനമായി അഭിനയിച്ചത് . athഒരു ചെറിയ വേഷമായിരുന്നു താരത്തിന് ലഭിച്ചത് .

ഇപ്പോൾ താരം അത്യുഗ്രൻ മേക്കോവറുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോഷൂട്ടിലെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗവി ഗേൾ തന്നെയാണോ ഇതെന്നാണ് ആരാധകർ ആകാംഷയോടെ ചോദിക്കുന്നത്.താരത്തിന്റെ സ്റ്റൈലിഷ് മേക്ഓവറിന്റെ ചിത്രങ്ങൾ പകർത്തിയത് പൗർണമി മുകേഷ് എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ്. ദിവ്യ ഉണ്ണികൃഷ്ണൻ എന്ന സ്റ്റൈലിസ്റ്റിനോടൊപ്പം ഔട്ട്‌ഫിറ്റ്‌ ഡിസൈൻ ചെയ്തത് നൗഫിയ ഹബീബിന്റെ മിങ്ക ഡിസൈൻസാണ്.


2016 ൽ വിവാഹിതയായ ശ്രിത 2019ൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കുള്ള തിരിച്ചുവരവ് നടത്തിയത്. താരത്തിന്റെ തിരിച്ചുവരവിനു കാരണമായ ചിത്രം ദില്ലുകു ദുഡു 2 എന്ന സിനിമയാണ്. മലയാളത്തിൽ വീണ്ടും ഓർഡിനറിയിലെ പോലെ നാടൻ വേഷങ്ങൾ താരം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.