മഞ്ഞ കിളിയേ പോലെ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി..!!😍 താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

മലയാളത്തിന്റെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്‌ ആയി മാറിയിട്ടുണ്ട്. കുറേ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും, താരത്തെ മനസിലേറ്റാൻ താരം അഭിനയിച്ച സിനിമകൾ മാത്രം മതിയായിരുന്നു. താരം സിനിമയിൽ സജീവമായിട്ട് 4 വർഷമായി.

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രേക്ഷക പ്രശംസ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാകാൻ താരത്തിന് പെട്ടെന്ന് സാധിച്ചു. ആകെ ഏഴ് സിനിമകൾ മാത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളു.

താരത്തിന്റെ സിംപ്ലിസിറ്റി ആണ് മുഖമുദ്ര. ഏതൊരു പരിപാടിക്കും താരം സിമ്പിൾ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് എല്ലാം താരത്തെ ഏറെ ഇഷ്ടമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്.


17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.
ആരാധകർക്കായി പങ്കവയ്ക്കുന്ന ചിത്രങ്ങളിപ്പോൾ പണ്ടത്തേക്കാൾ വ്യത്യാസം വന്നിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. പഴയ ഐശ്വര്യ അല്ല ഇപ്പോഴത്തെ എന്നും, ആദ്യമൊക്കെ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരമിപ്പോൾ ഗ്ലാമർ വേഷങ്ങളിലുള്ള ഫോട്ടോകളാണ് പങ്കവയ്ക്കാറുള്ളത്. താരമേത് ഫോട്ടോ ഇട്ടാലും നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരം മഞ്ഞ ഡ്രെസ്സിട്ടിട്ടുള്ള ബോൾഡ് ലുക്ക്‌ ഫോട്ടോകളാണ്.

നിവിൻ പോളി നായകനായ “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന സിനിമയിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് മായനാദി, ബ്രദഴ്സ് ഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

“ആക്ഷൻ” എന്ന തമിഴ് ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. ഐശ്വര്യയെ കൂടാതെ വിശാൽ, തമന്ന എന്നിവരായിരുന്നു ആ ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയത് . ഗോഡ്‌സെ എന്ന തെലുങ്ക് സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറാൻ പോവുകയാണ്.