ഗ്ലാമർ ലുക്കിൽ മമ്ത മോഹൻദാസ്..!! താരത്തിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം..😍

നടിയായും, പിന്നണി ഗായികയായും നിർമ്മാതാവായുയും കഴിവ് തെളിയിച്ച സൂപ്പർതാരമാണ് മമ്ത മോഹൻദാസ്. മലയാളത്തിൽ, 2005 ൽ പുറത്തിറങ്ങിയ “മയൂഖം ” എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. 15 വർഷമായി സിനിമ ലോകത്തേക്ക് വന്നിട്ട് എങ്കിലും ഇപ്പോഴും സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിലൊരാളാണ് മമ്‌ത.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ വളരെയേറെ ആരാധകരാണുള്ളത്. താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ഗാനലാപന മികവും ഒക്കെ തന്നെയാണ് ഇത്രയും ആരാധകരെ നേടിയെടുക്കാൻ കാരണം.

സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ സജീവമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും ജീവിതവിശേഷങ്ങളും താരം തന്റെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരത്തെ 16 ലക്ഷതിലധികം പേരാണ് ഫോളോ ചെയുന്നത്.

പല പ്രശസ്ത ഫോട്ടോഗ്രാഫേഴ്സിന്റെയും ഫോട്ടോ ഷൂട്ടിന് താരം പ്രത്യക്ഷപെടാറുണ്ട്. ആ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാറുമുണ്ട്. ചുവന്ന ഡ്രെസ്സിൽ അതിമനോഹാരിയായിട്ടുള്ള ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളാണ് ആരാധകർക്കായി താരം പങ്ക് വച്ചിട്ടുള്ളത്. മനോഹരമായ ചിത്രങ്ങൾക്ക് നിറഞ്ഞ കയ്യടി ആണ് ആരാധകരുടെ ഭാഗത്തുനിന്നും താരത്തിന് ലഭിക്കുന്നത്.

താരത്തിന്റെ ജീവിതം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയെങ്കിലും അതിനെയൊക്കെ ഒരു ചെറുപുഞ്ചിരിയോടെയാണ് മംമ്ത നേരിട്ടത് . ഒരു വില്ലനെ പോലെ ക്യാൻസർ ജീവിതത്തിൽ കടന്നു വന്നപ്പോൾ ഒട്ടും തളരാതെയും പതറാതെയും നേരിട്ട മമ്ത മോഹൻദാസ് ഇന്ന് പല നടിമാർക്കും മാതൃകയാണ്.

മമ്തയുടെ ആദ്യ തമിഴ് സിനിമ വിശാൽ നായകനായ ശിവപ്പത്തികാരമാണ്. തെലുങ്കിൽ ” എമഡോഗ “എന്ന ചിത്രത്തിലൂടെ അരങ്ങേറി.കന്നഡ സിനിമമേഖലയിൽ കിച്ച സുദീപ് നായകനായ “ഗൂളി “എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.

മലയാള സിനിമയിൽ കഴിഞ്ഞ 15 വർഷമായി സർവ സാന്നിധ്യമായ താരം 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടി.