സാരിയിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ മാളവിക മോഹനൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

സൗത്തിന്ത്യൻ സിനിമയിലെ താരറാണിമാർ അരങ്ങ് വാഴുന്ന സിനിമ മേഖലയാണ് തമിഴും തെലുങ്കും . ഈ രണ്ട് ഭാഷകളും തെന്നിന്ത്യൻ ഇൻഡസ്ട്രിയുടെ നട്ടെല്ലാണ്. ചുരുങ്ങിയ സമയം കൊണ്ട് ഈ ഭാഷകളിൽ പ്രശസ്തി നേടിയ താരമാണ് മാളവിക മോഹനൻ.ചെറിയ റോളിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം, തുടർന്ന് ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞാടി അഭിനയിച്ചു .മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്ത ആയി നടത്തിയ ഫോട്ടോഷൂട്ടുകളും താരത്തെ പെട്ടന്ന് ഉയരങ്ങളിൽ എത്തിച്ചു.

മലയാള സിനിമയിലെ യൂത്ത് ഐകോണിക് താരമായ ദുൽക്കർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. തെന്നിന്ത്യൻ സിനിമയെ ഇളക്കി മറിച്ച മാളവിക ഒരു മലയാളിയാണ് എന്നതാണ് കൂടുതൽ കൗതുകരം വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് താരത്തിന്റെ സ്വദേശം. ഒരു പ്രമുഖ കുടുംബത്തിലാണ് താരത്തിൻ്റെ ജനനം. എന്നാൽ താരം കുടുംബസമേതം ബോംബെയിലാണ് സ്ഥിര താമസം.


ഈ അടുത്ത് റിലീസ് ആയ വിജയ് ചിത്രമായ മാസ്റ്ററിൽ നായികയായത്‌ മാളവികയായിരുന്നു .മലയാളസിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിൽ താരം പോലീസ് വേഷത്തിലാണ് എത്തിയത്. തുടർന്ന് നിർണായകം, പേട്ട തുടങ്ങിയ നിരവധി സിനമകളിൽ താരം അഭിനയിച്ചു.മോഡലിംഗിലും അഭിനയത്തിലും താരം സർവ സജീവയാണ്. ഇൻസ്റ്റാഗ്രാമിൽ 21 ലക്ഷത്തോളം ഫോളോവെഴ്‌സ് ആണ് താരത്തിനുള്ളത്. താരത്തിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെ ഫോട്ടോസുകൾ ആരാധകർ ആവേശത്തോടെ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷ സമയം കൊണ്ട് വൈറലായിരിക്കുന്നത്. അതി സുന്ദരിയായി സിൽവർ കളർ സാരീയിൽ ആണ് താരത്തിൻ്റെ വരവ്.താരത്തിന്റെ ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്.