ജിമ്മിൽ കഠിനമായ വർക്കൗട്ട് വീഡിയോ പങ്കുവച്ച് തമന്ന ബട്ടിയ.. വീഡിയോ കാണാം..

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് നടി തമന്ന ഭാട്ടിയ. തെലുങ്ക് ചിത്രമായ ഹാപ്പി ഡേയ്സ് മലയാളത്തിൽ ഡബ് ചെയ്തിറക്കിയപ്പോൾ തരംഗമായി മാറിയ ചിത്രമായിരുന്നു. തമന്നയുടെ കരിയർ ബ്രേക്ക്‌ ചിത്രം കൂടിയായിരുന്നു അത്.

തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം ഭാഗമായി. തെലുങ്കിൽ കൂടാതെ തമിഴിലും ഹിന്ദി ഭാഷ ചിത്രങ്ങളിലൊക്കെ താരം അഭിനയിച്ചു . കൂടാതെ ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലി, സയെ റാ നരസിംഹ റെഡ്ഢി, കെ. ജി. ഫ് എന്നിവയിലും തമന്ന അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ട്തന്നെ തമന്നയെ ഭാഗ്യനടിയെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

കോവിഡ് കാലത്ത്, 3-4 മാസങ്ങൾക്ക് മുൻപ് താൻ കോവിഡ് പോസറ്റീവ് ആണെന്ന് കാര്യം താരം അറിയിച്ചിരുന്നു. അതെ തുടർന്ന് ഹോസ്പിറ്റലിലും അതിന് ശേഷം ക്വാറന്റൈനിലുമൊക്കെ ആയിരുന്നു തമന്ന. രോഗവിമുക്ത ആയ ശേഷം തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി കഠിനമായ വർക്ക് ഔട്ട് താരം പതിവായി ചെയ്തിരുന്നു. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുകയും അതുപോലെ തന്നെ യോഗ പരിശീലനവും താരം ചെയ്തിരുന്നു . താരത്തിന് അസുഖബാധിതയായത് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു. ഇപ്പോൾ ഷൂട്ടിംഗ് വീണ്ടും തുടരുകയും ചെയ്തു.

കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെ പക്കലുള്ളത്. മിക്ക ചിത്രങ്ങളുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാൽ ഈ ബിസി ഷെഡ്യൂളിന് ഇടയിലും താരം തന്റെ വർക്ക് ഔട്ട് മുടക്കാറില്ല. തന്റെ അതികഠിനമായ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ജിമ്മിൽ ഇപ്പോൾ തമന്ന വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അതി. കഠിനമായ ഹാർഡ് വർക്കിനെ പ്രകീർത്തിച്ച് നിരവധി ആരാധകരാണ് താരത്തിന് കമന്റ് ഇട്ടിരിക്കുന്നത്. താരത്തിന്റെ വർക്ക് ഔട്ട് വീഡിയോസ് ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.