കിടിലൻ വിൻ്റെജ് ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി..!! വീഡിയോ കാണാം..

1467

ആഷിക് അബുവിന്റെ “മായാനദി “എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനം കവർന്ന പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത് . മോഡലിംഗിലൂടെ 2014ൽ കരിയർ തുടങ്ങിയ ഐശ്വര്യ തുടർന്ന് 2017 ലാണ് ഈ ചിത്രത്തിലൂടെ സിനിമലോകത്തേക്ക് വന്നത്. താരത്തിന്റെ ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയിരുന്നു . തുടർന്ന് അഭിയയിച്ച ചിത്രങ്ങളെല്ലാം വിജയിച്ചിരുന്നു. അതോടു കൂടി ഭാഗ്യ നായിക എന്ന പേരും താരത്തെ തേടി എത്തി. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം . നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്റെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. Fwd മാഗസിനിൽ താരത്തിൻ്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ കാണാം.