സാരിയിൽ ക്യൂട്ട് ലുക്കിൽ രചന നാരായണൻകുട്ടി..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

മഴവിൽ മനോരമയിലെ ഏവർക്കും പ്രിയപ്പെട്ട പരമ്പരയായ മറിമായത്തിലൂടെ പ്രേഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത താരമാണ് രചന നാരായണൻകുട്ടി. “മറിമായ”ത്തിലെ വൽസല എന്ന കഥാപാത്രത്തിലൂടെയാണ് രചന കൈയ്യടി നേടുന്നത് . കൂടാതെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയായും രചന തിളങ്ങി.
ബിഗ് സ്ക്രീനിലും താരം ചുവടുറപ്പിച്ചു. ലക്കിസ്റ്റാർ എന്ന ജയറാം ചിത്രത്തിലാണ് രചന നായികയായി സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. തന്റെ സ്‌ക്കൂൾകാലഘട്ടങ്ങളിൽ കലോത്സവങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന താരം ഒരു മികച്ച നർത്തകി കൂടിയാണ്. ഇപ്പോൾ പല സ്റ്റേജ് ഷോകളിലെയും നിറസാന്നിധ്യമാണ് രചന.


സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ രചന. നിരവധി അഭിപ്രായങ്ങളും വിശേഷങ്ങളും പങ്ക് വക്കറുണ്ട്. താരത്തിൻ്റെ പല അഭിപ്രായങ്ങളും സിനിമ ലോകത്ത് ചർച്ചയവാറുണ്ട്. താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ. സാരിയിൽ വിൻ്റാജ് കാറിന് അരുകിൽ നിൽകുന്ന ചിത്രങ്ങളാണ് കാണാം.