കിടിലൻ ഡാൻസുമായി മീനാക്ഷി ദിലീപ്..!! വൈറലെ ആയ ഡാൻസ് വീഡിയോ കാണാം..

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകൾ ആയിഷയുടെ വിവാഹമാണ് ഈ. മാസം 11ന്. കല്യാണത്തിന് മുൻപായി ആഘോഷങ്ങളും ചടങ്ങുകളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡിങ് പരിപാടിയും ഹൽദിയും സംഗീതരാവുമൊക്കെയായി വിവാഹം ആഘോഷമാക്കി മാറ്റുകയാണ് താരകുടുംബം. നാദിര്‍ഷയുടെ ഉറ്റചങ്ങാതിയായ ദിലീപും കുടുംബവും എല്ലാ ചടങ്ങുകളിലും പങ്കെടുത്തിരുന്നു.കൂടാതെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് ആയിഷ. ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി മാറിയിരുന്നു.

കുറേ നാളുകള്‍ക്ക് ശേഷമാണ് പൊതുവേദിയില്‍ മീനാക്ഷിയെ കാണുന്നത്. ആ സന്തോഷത്തിലായിരുന്നു ആരാധകർ.യുവതാരം നമിത പ്രമോദും ഇവരുടെ ഗ്യാങ്ങിലുണ്ട്. ഇരുവരും ലേഡീസ് ഗ്യാങ്ങിന്റെ ചിത്രങ്ങളുമായാണ് എത്തിയത്.  നമിതക്കൊപ്പം മീനാക്ഷി ദിലീപിനും കാവ്യയ്ക്ക് മുൻപേ തന്നെ എത്തിയിരുന്നു.

സംഗീതവും നൃത്തപരിപാടികളെല്ലാം നടന്നത് പ്രീ വെഡിങ് സെലിബ്രേഷനു ശേഷമാണ്. ഒട്ടനവധി താരങ്ങളാണ് കുടുംബസമേതം ഈ ചടങ്ങില്‍ പങ്കെടുത്തത്. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു. നാദിര്‍ഷയുടെ സഹോദരനായ സമധും നാദിർഷായും കൂടി ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ പാട്ടിനൊപ്പം നാദിര്‍ഷയുടെ മക്കൾ ഡാന്‍സ് ചെയുന്ന വീഡിയോ ഇതിനകം തന്നെ വൈറലായി മാറി.

ഇതിനിടയിലാണ് മീനാക്ഷിയും നമിത പ്രമോദും വേദിയിലേക്ക് എത്തിയത്. ഇരുവരും മത്സരിച്ചാണ് നൃത്തം ചെയ്തിരുന്നത് . കാവ്യയും ദിലീപും മകളുടെ പ്രകടനം കണ്ട് മുന്‍നിരയിൽ തന്നെ ഉണ്ടായിരുന്നു . മീനാക്ഷി അമ്മയായ മഞ്ജുവിനെ പോലെ തന്നെ മികച്ച നർത്തകിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ.