സൈക്കിൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അമേയ..!! ചിത്രങ്ങൾ കാണാം..

കേരളനാട് മുഴുവനും വളരെ ആവേശത്തോടെ ഏറ്റെടുത്ത വെബ്സീരീസ് ആണ് കരിക്ക്. നടി അമേയ മാത്യു കരിക്കിലെ അഭിനയത്തിലൂടെ ആണ് പ്രേക്ഷകർക്ക് പരിചിതയായി മാറിയത്. തന്റെ പക്വമായ അഭിനയ വൈഭവം കൊണ്ട് കരിക്കിലെ കഥാപാത്രത്തെ താരം ജീവനുള്ളതാക്കി.

അഭിനയത്തിലേക്ക് കടന്നുവരുന്നതിൽ മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു താരം. തുടർന്ന് വളരെ ആകസ്മികമായിട്ടായിരുന്നു അഭിനയരംഗത്തേക്ക് താരം കടക്കുന്നത്. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ മലയാള ചലചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരത്തിന് സിനിമയിൽ നിന്ന് കിട്ടിയ പ്രേക്ഷക ശ്രദ്ധയേക്കാൾ കൂടുതൽ കിട്ടിയത് കരിക്ക് വെബ് സീരീസിലൂടെയാണ്.

സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാണ് . തന്റെ വിശേഷങ്ങളും, ഫോട്ടോകളും, വീഡിയോകളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഒരുപാട് പ്രേക്ഷകർ ഫോളോ ചെയുന്നത് കൊണ്ട് തന്നെ പങ്ക് വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്.

തനിക്ക് നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഇണങ്ങുമെന്ന് താരം തെളിയിച്ചു. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ അറിയിച്ചു താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാലിപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത് പണ്ടത്തെ ഓർമകളെല്ലാം വിളിച്ചോതുന്ന ഒരു നൊസ്റ്റാൾജിക് ഫീൽ ആയിട്ടണ്.

തന്റെ സൈക്കിൾ സവാരിയെ കുറിച്ചാണ് ക്യാപ്ഷനോടുകൂടി താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് സൈക്കിൾ സവാരി പോലെയാണ് എന്ന അർത്ഥവും ക്യാപ്ഷൻ ഇൽ ഉണ്ട്. ആരാധകർക്കായി താരം സൈക്കിളിൽ ഇരിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താരം ഹോട്ട് ലുക്കിലാണ് ഫോട്ടോക്ക് പോസ് ചെയ്തത് എന്നതും വളരെ ശ്രദ്ധേയമാണ്.

താരം തന്റെ പോസ്റ്റിനു താഴെയിട്ട ക്യാപ്ഷൻ ഇതാണ് :-സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം… ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും..! 🤩