സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ ഗായിക മഞ്ജരി..!! ചിത്രങ്ങൾ കാണാം..😍

മലയാളസിനിമയായ ‘അച്ചുവിന്റെ അമ്മ’യിലെ “താമര കുരുവിക്ക് തട്ടമിട് ” എന്ന മനോഹരഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്നത്‌. ഗായിക എന്ന നിലയ്ക്ക് മഞ്ജരിക്ക് തുടക്കത്തിൽതന്നെ പ്രസിദ്ധ സംഗീതസംവിധായകരായ ഇളയരാജയുടെയും ഔസേപ്പച്ചന്റെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടാൻ അവസരം ലഭിച്ചു. ഒരു ഗായികയ്ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണത്.മഞ്ജരി തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . മഞ്ജരി പങ്ക് വച്ച ഫോട്ടോകളെല്ലാം ഐശ്വര്യ പൂർണമായ ചിത്രങ്ങളാണ്. കൂടാതെ ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്.


മഞ്ജരി നൽകിയ ക്യാപ്ഷൻ ഇതാണ് :- “രാവിലെ തന്നെയുള്ള പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ദൈവാനുഗ്രഹങ്ങളാണ് എല്ലാവരേയും മുന്നേറുവാൻ സഹായിക്കുന്നതും. ആത്മാവുള്ളതും സന്തോഷം നിറഞ്ഞതുമായ ഇന്ന് പോലെയായിരുന്നു എല്ലാ ദിവസവും എന്നാഗ്രഹിച്ചു പോകുന്നു.”