ആരാധകരുടെ മനംകവർന്ന് മീനാക്ഷി ദിലീപ്..! നാദിർഷായുടെ മകളുടെ പ്രീ-വെഡിങ് വീഡിയോ കാണാം..

മലയാളത്തിലെ പ്രസിദ്ധ നടനും, പാരഡി ഗായകനും, സംവിധായകനുമായ നാദിർഷായുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളിൽ മലയാളി പ്രേഷകരുടെയെല്ലാം ശ്രദ്ധപിടിച്ചു പറ്റിയത് ദിലീപ് – മഞ്ജു ദമ്പതികളുടെ മകൾ മീനാക്ഷി ആയിരുന്നു. മീനാക്ഷി ദിലീപിനും കാവ്യക്കും ഒപ്പം നടന്നു വരുന്ന ഫോട്ടോസും വീഡിയോസും നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഈ മാസം 11 നാണ് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹം. ഇതിനു മുൻപായി നടന്ന പ്രീ-വെഡിങ് ചടങ്ങിന്റെ ഫോട്ടോസാണ് ഇപ്പോൾ പ്രേക്ഷകശ്രെദ്ധ നേടുന്നത് . കാസർഗോഡ് ഉപ്പള സ്വദേശി ബിലാൽ ആണ് ആയിഷയുടെ വരൻ.

ദിലീപും നാദിർഷായും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് തന്നെ അവരുടെ മക്കളും അതുപോലെതന്നെയാണ്. മലയാള താരം നമിത പ്രമോദിനും ഇവരുമായി വളരെ അടുത്ത സൗഹൃദം ഇവരുമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു പരിപാടിക്കും ഇവർ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എപ്പോഴും പ്രേക്ഷകസ്വീകാര്യത നേടാറുണ്ട്.

പ്രീ-വെഡിങ് ചടങ്ങുകളിൽ ഏറ്റവുമധികം ശ്രദ്ധ കിട്ടിയത് ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും തന്നെയാണ്. മീനാക്ഷിയുടെ ചിരിയും സൗന്ദര്യവുമെല്ലാം ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. മീനാക്ഷി സിനിമയിലേക്ക് കടന്ന് വരുമോയെന്നാണ് ആരാധകർ ഇപ്പോൾ കൂടുതലായും തിരക്കുന്നത്.