സാരിയിൽ ക്യൂട്ട് ലുക്കിൽ ഹണി റോസ്..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..😍

1431

“ബോയ്‌ഫ്രണ്ട്‌ “എന്ന മലയാളസിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. വിനയനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ “ട്രിവാൻഡ്രം ലോഡ്ജ് ” ലെ ധ്വനി എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്. ഇതിലൂടെ താരത്തിന് കുറെയേറെ പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞു. തുടർന്ന് തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചു.



നാടൻ വേഷങ്ങളും അതുപോലെതന്നെ മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന ഒരു താരമാണ് ഹണിറോസ്. താരത്തിന് വളരെയേറെ ആരാധകകൂട്ടമുണ്ട്.
സാരിയുടുത്തു എപ്പോൾ വന്നാലും ആരാധകരുടെ ഹൃദയം കവരുന്നത് താരത്തിന്റെ പതിവാണ് . ഇപ്പോൾ വെളുത്ത സാരിയുടുത്ത് എത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെല്ലാം കീഴടക്കിയിരിക്കുകയാണ്.