ഷോർട്ട് ഡ്രസ്സിൽ ഗ്ലാമറസായി ആര്യയുടെ കിടിലൻ ഫോട്ടോഷൂട്ട്..!! ചിത്രങ്ങൾ കാണാം..

മലയാളത്തിലെ പ്രസിദ്ധ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന സൂപ്പർഹിറ്റ് കോമഡി ഷോയിലൂടെയാണ് ആര്യ മലയാളികൾക്ക് പരിചിതയായി മാറിയത്. ഇതിലൂടെ ആര്യ തന്റെ പേര് ആര്യ ബഡായി എന്നാക്കി മാറ്റിയിരുന്നു. എല്ലാവർക്കും സുപരിചിതനായ രമേഷ് പിഷാരടിയുടെ ഭാര്യ ആയിട്ടായിരുന്നു ബഡായ് ബംഗ്ലാവിൽ ആര്യയുടെ കഥാപാത്രം.തുടർന്ന് നിരവധി ഓഫറുകൾ താരത്തിനെ തേടിയെത്തി. ബഡായ് ബംഗ്ലാവ് ആര്യയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.

തുടർന്ന് മലയാള സിനിമയിലേക്കും സീരിയലിലേക്കും താരം ചുവടുറപ്പിച്ചു. കുഞ്ഞിരാമായണം, അലമാര, തോപ്പിൽ ജോപ്പൻ, , ഹണി ബി 2, ഗാനഗന്ധർവൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, ഉൾട്ട, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സ്ത്രീധനത്തിലും ആര്യ അഭിനയിച്ചിട്ടുണ്ട്.


നിരവധി സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലെയും അവതാരകയായി താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ” സ്റ്റാർട്ട്‌ മ്യൂസിക് ആരാദ്യം പാടും ” എന്ന പരിപാടിയിലെ അവതാരയായിരിക്കെയാണ് താരം ബിഗ്‌ബോസ്സ് സീസൺ 2ഇൽ മത്സരിക്കാൻ പോയത്. ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന ആര്യയ്ക്ക് ബിഗ് ബോസ്സ് മത്സരശേഷം ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടാവുകയും ചെയ്തു. കുറെയേറെ സൈബർ അതിക്രമങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അതിൽനിന്നെല്ലാം കുറച്ചു മാറ്റം സംഭവിക്കുകയും താരം പഴയത് പോലെത്തന്നെ അവതാരകയായി ടെലിവിഷൻ മേഖലയിൽ സജീവമാകുകയും ചെയ്യുകയാണ്.