വിദേശത്തു ജനിച്ച് വളർന്ന് പിന്നീട് നാട്ടിൽ തിരിച്ചെത്തി എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ പാർവതി തുടർന്ന് മോഡലിംഗ് രംഗത്തേക്ക് കാലെടുത്തു വച്ചു. പാർവതി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായി. തുടർന്ന് മോഡലിംഗ് രംഗത്തു നിന്നും പരസ്യചിത്രാഭിനയത്തിലേക്ക് ചുവടുമാറ്റി.
മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി പാർവതി അഭിനയിച്ചത്. സൗത്ത് ഇന്ത്യൻ ഭാഷ സിനിമകളിൽ തമിഴ്, മലയാളം കൂടാതെ 2 കന്നഡ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട് . സോഷ്യൽ മീഡിയകളിൽ വളരെയേറെ ആക്റ്റീവ് ആണ് പാർവതി നായർ.ഒരിക്കൽ മോഡൽ ആയിരുന്നത് കൊണ്ട് തന്നെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഫിറ്റ്നസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ തന്റെ ആരാധകർക്കായി താരം പുറത്ത് വിട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രങ്ങൾ പ്രേക്ഷകസ്വീകാര്യത നേടി.ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റസാണ് ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്നത്.