തടി കുറക്കാൻ തീരുമാനിച്ച് നമിത..!! താരത്തിൻ്റെ വർക്കൗട്ട് വീഡിയോകൾ വൈറൽ..!

8984

യുവ താരങ്ങളെല്ലാം ഇപ്പോൾ ശരീരസൗന്ദര്യ സംരക്ഷണത്തിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ യുവ നായികമാരെല്ലാം ഫിറ്റ്നസ്, യോഗ ജീവിതത്തിൽ പതിവാക്കുന്നതും കാണാം. നിരവധി യുവ അഭിനേത്രികൾ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

 

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് നടി നമിത കപൂർ പങ്കുവെച്ച വീഡിയോ ആണ്. നമിത കപൂർ സിനിമകളിലെ ഗ്ലാമർ വേഷങ്ങളിലൂടെ ഒരുപാട് ആരാധകരുടെ മനം മയക്കിയിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് തന്നെ വലിയൊരുകൂട്ടം ആരാധകവൃദ്ധത്തെ സൃഷ്ടിച്ചെടുക്കാൻ താരത്തിനായി. താരം ജിമ്മിൽ പോയി മെലിയാൻ തീരുമാനിച്ചതു പോലെയുണ്ട്.

 

എന്നാൽ താരമിപ്പോൾ മെലിഞ്ഞു സുന്ദരി ആവാൻ ജിമ്മിൽ പോയി തുടങ്ങിയെന്നാണ് പുതിയ വാർത്ത. താരം പങ്ക് വച്ച വീഡിയോയിൽ വർക്ക്ഔട്ട് ചെയ്യുന്ന വേഷത്തിലാണ് താരം.

 

മിസ്സ് സൂറത്ത് ആയി രണ്ടായിരത്തിൽ താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് 2001ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിരുന്നു . പ്രസിദ്ധ സെർച്ച് എഞ്ചിനായ ഗൂഗിൾ ഏറ്റവും കൂടുതൽ 2008 ഇൽ അന്വേഷിക്കപ്പെട്ടത് നമിതയുടെ പേരായിരുന്നു.

 

തെലുങ്ക് സിനിമയിൽ കൂടിയാണ് താരത്തിന്റെ സിനിമാപ്രവേശനം. സൊന്തം എന്ന ചിത്രമാണ് താരത്തിന്റെ ആദ്യചിത്രം. തുടർന്ന് തമിഴിലേക്ക് ചേക്കേറി. തമിഴിലെ ശ്രദ്ധേയമായ കഥാപാത്രം എന്നകൾ അണ്ണാ എന്ന ചിത്രത്തിലേതായിരുന്നു. . മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാനും ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാനും താരത്തിനു സാധിച്ചു.