വൈറൽ ആയി മാസ്റ്റർ സിനിമയിലെ ഡിലീറ്റഡ് സീൻ..! ഏറ്റെടുത്ത് വിജയ് ആരാധകർ..

3192

വിജയ്ടെ പുതിയ ചിത്രമായ മാസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്തത് കഴിഞ്ഞ ജനുവരി 13 നാണ്. 200 കോടി രൂപയാണ് തിയേറ്ററിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്. ആമസോൺ പ്രൈമിൽ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിലീറ്റഡ് സീൻ പുറത്ത് വിട്ടിരിക്കുകയാണ്. ഇത് വിജയ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

ഡിലീറ്റഡ് സീൻ പുറത്ത് വന്നത് വിജയ് ആരാധകരെ സന്തോഷത്തിലാഴ്ത്തിത്തിയിരിക്കുകയാണ്. ട്വിറ്ററിൽ നിരവധി ഹാഷ്ടാഗുകൾ വഴിയിലൂടെ ഇത് ട്രെൻഡ് ആവുകയാണ്. 1995ൽ റിലീസ് ആയ കമലഹാസൻ ചിത്രം നമ്മവറുമായി നിരവധി ആരാധകർ ഈ ഡിലീറ്റഡ് രംഗത്തെ താരതമ്യം ചെയുന്നുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികളെ ക്കുറിച്ചുമാണ് ഈ രണ്ട് രംഗങ്ങളും സംസാരിച്ചത്.

വിജയ് സേതുപതിയുടെ കഥാപാത്രമായ ഭാവാനി എന്ന ഗുണ്ടാത്തലവന്റെ മേൽനോട്ടത്തിലുള്ള ഒരു ഒബ്‌സർവേഷൻ ഹോമിൽ മദ്യപാനിയായ അദ്ധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ഒരു വിജയ് ചിത്രത്തിൽ ആദ്യമായാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.

ആദ്യമായാണ് തിയ്യേറ്ററിൽ റിലീസ് ചെയ്തത്തിനു ശേഷം 16 ദിവസത്തിനുള്ളിൽ ഒരു ചിത്രം ഡിജിറ്റൽ പ്രീമിയറിൽ പ്രദർശിപ്പിക്കുന്നത്. ഇളയദളപതിയെയും മക്കൾ സെൽവനെയും കൂടാതെ ചിത്രത്തിൽ ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, അർജുൻ ദാസ്, ശന്തനു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സേവ്യർ ബ്രിട്ടോയാണ്. സംഗീതസംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദർ. ഈ അടുത്തിടെ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ലോകേഷ് കനഗരാജ്, അനിരുദ്ധ് രവിചന്ദർ, ജഗദിഷ്‌ എന്നിവർ ദുബായിൽ എത്തിയിരുന്നു.