സാരിയിൽ തിളങ്ങി അനു ഇമ്മാനുവേൽ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..😍

438

മലയാള സിനിമയിലൂടെ കടന്ന് വന്നു തുടർന്ന് തെലുങ്ക്, തമിഴ് എന്നീ അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചു ആരാധകരെ സൃഷ്‌ടിച്ച താരമാണ് അനു ഇമ്മാനുവൽ. ജയറാം നായകനായ ” സ്വപ്നസഞ്ചാരി ” എന്ന ചിത്രത്തിലൂടെ ബാല താരമായാണ് താരം മലയാള സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. സ്വപ്ന സഞ്ചാരിയിൽ ജയറാമിന്റെ മകൾ ആയിട്ടായിരുന്നു അനുവിന്റെ കഥാപാത്രം .


തുടർന്ന് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലും താരത്തിന്റെ കഥാപാത്രം വളരെയധികം പ്രേക്ഷക സ്വാധീനം നേടി . ഇതിനു ശേഷം താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത് അന്യ ഭാഷ സിനിമകളിൽ നിന്ന് ആണ്. കുറെയേറെ നല്ല ചിത്രങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ താരത്തിന് ചെയ്യാൻ കഴിഞ്ഞു.


രണ്ട് ചിത്രങ്ങൾ മാത്രമാണ് താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളതെങ്കിലും ഒരുപാട് മലയാളി ആരാധകവൃദ്ധം താരത്തിനുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏഴോളം സിനിമകൾ തെലുങ്കിലും കൂടാതെ രണ്ടിലധികം തമിഴ് സിനിമകളിലും താരം അഭിനയിച്ചു . തന്റെ ഓരോ കഥാപാത്രങ്ങൾ ഓരോന്നും ഒന്നിനൊന്നു മികച്ചതാക്കുവാൻ താരം പ്രത്യേകം ശ്രമിച്ചു .


സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പ്രിയ പ്രേക്ഷകർക്ക് താരം പങ്കുവയ്ക്കാറുണ്ട് . പുതിയ ഫോട്ടോഷൂട്ടിലെ ഫോട്ടോകളാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. നീല സാരിയിൽ അതിസുന്ദരി ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ താരം കഴിഞ്ഞ ദിവങ്ങളിൽ പങ്ക് വച്ച ഫോട്ടോകളും നിമിഷ നേരം കൊണ്ട് സ്വീകാര്യത നേടിയിരുന്നു. അതിൽ താരം ധരിച്ചത് പുലിയുടേതിന് സമാനമായ വസ്ത്രമായിരുന്നു.