പ്രേക്ഷകരെ ആകാംഷയിലാകി ദൃശ്യം 2 കിടിലൻ ട്രൈലർ..!! കാണാം.😍

മലയാളികളുടെ സ്വന്തം ലാലേട്ടനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ കൂടി ഈ മാസം 19 നു റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി . “ദൃശ്യം 2” ന്റെ ട്രെയ്‌ലര്‍ ഈ മാസം എട്ടിനാണ് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്ന് പുറത്തുവിടുകയായിരുന്നു.

മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ‘ദൃശ്യം 2’ന്റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്ത മലയാള സിനിമ പ്രവർത്തകരെയും സിനിമ പ്രേമികളെയും ആശ്ചര്യപെടുത്തിയ കാര്യമായിരുന്നു.

ജിത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലേട്ടനെ കൂടാതെ സിദ്ധിക്ക്, മുരളി ഗോപി, സായി കുമാർ, മീന, ആശ ശരത്, അൻസിബ, എസ്തർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘ദൃശ്യം 2’ നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ
ആന്റണി പെരുമ്പാവൂരാണ്.

ഇക്കഴിഞ്ഞ പുതുവത്സരദിനത്തില്‍ പുറത്തെത്തിയ ടീസറിന്റെ കൂടെയാണ് ചിത്രം കോവിഡ് കാരണങ്ങളാൽ തീയേറ്ററുകളിലേക്കില്ലെന്നും മറിച്ച് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അറിയിപ്പ് എത്തിയത്. വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ആദ്യപതിപ്പായ “ദൃശ്യം ” വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ട്തന്നെ ” ജിത്തു ജോസഫ് – മോഹൻലാൽ ” മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.