താരസുന്ദരിമാർക്കൊപ്പം ആടി തിമിർത്ത് ബോ ചെ…!! വീഡിയോ കാണാം..💃

12803

മലയാളികൾക്കാർക്കും ബോബി ചെമ്മണ്ണൂരിനെ അറിയാത്തതായി ഉണ്ടാവില്ല. ബോബി ചെമ്മണ്ണൂരിനെ പലരും പല തരത്തിലാണ് അറിയുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയകളിലെ ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് മലയാളികളുടെ സ്വന്തം ബോ.ചെ. ആരാധകർ ബോബി ചെമ്മണ്ണൂരിന് നൽകിയ ഓമനപേരാണ് ബോ. ചെ

ബോബി ചെമ്മണ്ണൂർ ലോക പ്രശസ്തനായ ഒരു വ്യവസായി ആണ്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗോൾഡ് ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. ഇത് കൂടാതെ കുറെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ലൈഫ് വിഷൻ ചാരറ്റാബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ് ബോബി ചെമ്മണ്ണൂർ.

സോഷ്യൽ മീഡിയകളിലെ ട്രോളന്മാരാണ് ബോബി ചെമ്മണ്ണൂരിനെ കൂടുതൽ വൈറൽ ആക്കിയത്. എന്തൊക്കെ ആരൊക്കെ വിമർശിചാലും അതൊക്കെ അദ്ദേഹം പോസിറ്റീവ് രൂപത്തിലാണ് എടുക്കാറുള്ളത്. ബോബി ചെമ്മണ്ണൂർ തികച്ചും ഒരു പക്കാ എന്റെർറ്റൈൻർ ആണ്.ഇത് കൊണ്ടൊക്കെ തന്നെയാണ് ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന് ഇത്രയും ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞത്. തന്നെ ട്രോളുന്ന ട്രോളർമാരുടെ കഴിവിനെയും ക്രീയെറ്റിവിറ്റിയെയും അംഗീകരിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

പല ചാനലുകളിലും ബോ. ചെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഇന്റർവ്യൂകളിൽ ആണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ടോപ് ആയിമാറിയ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ബോബി ചെമ്മണ്ണൂർ വന്നു ആരാധകരെ ത്രസിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ സീസൺ 2 വിലാണ് ഗസ്റ്റ് ആയി വന്നിരിക്കുന്നത്. അദ്ദേഹം വന്ന എപ്പിസോഡിൽ താരസുന്ദരികളായ സ്വാസിക, എലീന പടിക്കൽ എന്നിവരുടെ കൂടെ നൃത്തം ചെയ്യുന്ന ബോ. ചെ യുടെ വീഡിയോ ആണ് നിമിഷനേരം കൊണ്ട് വൈറൽ ആയികൊണ്ടിരിക്കുന്നത്.