ക്യൂട്ട് ലുക്കിൽ സാനിയ ഇയപ്പൻ..!! താരത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം 😍😍😍

633

“ക്വീൻ “എന്ന മലയാള ചിത്രത്തിലൂടെ ചിന്നു എന്ന കഥാപാത്രമായി മലയാളികളുടെ മനം കവർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ആ ചിത്രമിറങ്ങിയ സമയത്ത് ചിന്നു എന്ന പേര് കേരളത്തിൽ തരംഗമായിരുന്നു.

ബാലതാരമായിട്ടായിരുന്നു സാനിയയുടെ സിനിമ പ്രവേശനം . വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയിലാണ് ബാലതാരമായി സാനിയ അഭിനയരംഗത്തേക്ക് കടന്നുവന്നത് . തുടർനന്ന് ആ വർഷം തന്നെ ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരമായി സാനിയ വേഷമിട്ടു.

പ്രശസ്ത മലയാള ചാനലായ മഴവിൽ മനോരമയിലെ D2-D4 ഡാൻസിലെ മത്സരാർത്ഥിയായിരുന്നു സാനിയ ഇയ്യപ്പൻ . ഇതിലൂടെയാണ് താരം ബാല്യകാലസഖിയിൽ നായികയായ ഇഷ തൽവാറിന്റെ കുട്ടികാലം അഭിനയിച്ചത്.


മലയാളികൾ താരത്തെ കൂടുതൽ തിരിച്ചറിഞ്ഞത് ക്വീൻ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റെ അഭിനയം അന്ന് പ്രേക്ഷകർക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു . തുടർന്ന് ഒരുപിടി നല്ല സിനിമകളിലെ ഭാഗമാവാൻ താരത്തിന് സാധിച്ചു.


സിനിമ കൂടാതെ ടെലിവിഷൻ ഷോകളിലും, ഷോർട് ഫിലിമുകളിലും, മ്യൂസിക് വീഡിയോകളിലും, വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട് . അശ്വതി അച്ചു എന്ന കഥാപാത്രമായി പ്രശസ്ത വെബ് സീരീസ് ആയ കരിക്കിന്റെ തേരാപാരയിൽ അഭിനയിച്ചത് പ്രേക്ഷകർ ആരും മറക്കാൻ ഇടയില്ല. തേരാപാരയിൽ ലോലന്റെ ലവർ ആയിട്ടായിരുന്നു താരം അഭിനയിച്ചത്. സ്ട്രിങ്സ്, ബിലവ്ഡ് എന്നി ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.


ചെറിയ പ്രായത്തിൽ തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . 1.7 മില്യൺ ഫോളോവെർസ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായുള്ളത്. സോഷ്യൽ മീഡിയകളിൽ താരം തന്റെ ഫോട്ടോകളും, വീഡിയോകളും, വിശേഷങ്ങളും തന്റെ പ്രിയപ്പെട്ട ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അവസാനമായി ഇൻസ്റ്റാഗ്രാമിൽ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോയും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത് . ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്രൗൺ ഡ്രെസ്സിട്ടിട്ടുള്ള താരത്തിന്റെ ഹോട്ട് & ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു.