പർപ്പിൾ ഡ്രസ്സിൽ ക്യൂട്ടായി അദിതി രവിയുടെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം..😍

ചുരുങ്ങിയ നാളുകൾകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അദിഥി രവി. മോഡൽ ആയിട്ടായിരുന്നു താരം തന്റെ കരിയർ ആരംഭിച്ചത് തുടർന്ന് സിനിമയിൽ സജീവമാവുകയായിരുന്നു. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിഥി സിനിമാഭിനയം ആരംഭിക്കുന്നത്.

2007 ൽ റിലീസ് ആയ അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിന്റെ കൂടെയാണ് താരം പ്രധാന വേഷത്തിൽ ആദ്യമായി എത്തിയത്. തുടർന്ന് ഒരുപിടി നല്ല ചിത്രങ്ങളിലെ ഭാഗമാവാനും മലയാളി പ്രേക്ഷകരെ രസിപ്പിക്കാനും അഥിഥിക്ക് സാധിച്ചു.

“ദ ടൈംസ് ഓഫ് ഇന്ത്യ”യുടെ കമർഷ്യൽ പരസ്യത്തിലൂടെയാണ് തൃശൂർകാരിയായ താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് . താരത്തിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ചുവടുവെപ്പിന് ഇത് കാരണമായി.


മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗായകനും നടനുമായ സിദ്ധാർഥ് മേനോന്റെ ഐ ലവ്, യാമി എന്നീ ആൽബങ്ങൾ അദിഥിക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടികൊടുത്തു.അലമാര കൂടാതെ നാം, ബിവേർ ഓഫ് ഡോഗ്സ്, ആദി, കുട്ടനാടൻ മാർപാപ്പ, ബിവേർ ഓഫ് ഡോഗ്സ്, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, തുടങ്ങിയ സിനിമകൾ താരത്തിന്റെ പ്രേക്ഷകശ്രദ്ധനേടിയ ചിത്രങ്ങളാണ് .

സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് താരം. തന്റെ പുതിയ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് താരം . ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ എട്ട് ലക്ഷത്തിൽ അധികം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അദിഥി പങ്ക് വച്ച പുതിയ ഫോട്ടോയിൽ നീലയിൽ നീലത്താമരയുടെ അഴകോടെയാണ് താരം ഉള്ളത് . ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് ആരാധകവൃദ്ധം ഏറ്റെടുത്തിരിക്കുകയാണ്