കോശിയെ തല്ലാൻ ബുള്ളറ്റിൽ വരുന്ന അയ്യപ്പൻ..!! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് വീഡിയോ കാണാം..!!

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ആ വർഷത്തെ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു അത്. പൃഥ്വിരാജും ബിജു മേനോനും ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  സംവിധായകനായ സച്ചിയുടെ അവസാന ചിത്രം ആയിരുന്നു അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു . തെലുങ്ക് പതിപ്പിൽ പവൻ കല്യാൺ ആണ് മലയാളത്തിൽ ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പനെ അവതരിപ്പിക്കുന്നത് . ബാഹുബലിയിലൂടെ പ്രശസ്തനായ റാണ ദഗുബാട്ടിയാണ് പൃഥിരാജ് അവതരിപ്പിച്ച കോശിയായി എത്തുന്നത് . ആദ്യ ഷെഡ്യൂളിന്റെ മെയ്ക്കിങ്ങ് വീഡിയോ അണിയറപ്രവർത്തകർ ആരാധകർക്കായി പുറത്ത് വിട്ടിരുന്നു.

പുറത്തുവിട്ട മേക്കിങ് വീഡിയോയിൽ ബുള്ളറ്റിൽ പോവുന്ന പവൻ കല്യാണിന്റെ ചിത്രങ്ങളും ഉൾപെടുത്തിയിട്ടുണ്ട് . ചിത്രത്തിന്റെ തിരക്കഥയിൽ പൂർണമായ മാറ്റങ്ങൾ വേണമെന്ന് ആദ്യമേ തന്നെ പവൻ കല്യാൺ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിൽ ക്ലൈമാക്സ്‌ ഉൾപ്പെടെ തിരക്കഥ മാറ്റിയെഴുതണം എന്നും നായകനായി താൻ മാത്രം മതിയെന്നും മലയാളത്തിലെ പൃത്വിയുടെ കോശിയെ തെലുങ്ക് പതിപ്പിൽ വില്ലനായി മാറ്റാനും ആണ് പവൻ കല്യാൺ അണിയറപ്രവർത്തകർക്ക് നൽകിയ നിർദേശം തെലുങ്ക് പതിപ്പ് സംവിധാനം ചെയുന്നത് സാഗർ ചന്ദ്രയാണ്.

തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തിവിക്രം നിർവഹിക്കുമ്പോൾ സംഗീതമൊരുക്കുന്നത് തമൻ എസ് ആണ്. ഇതേ സമയം  ചിത്രത്തിന്റെ ഹിന്ദി റീമേക്കുംഅണിയറയിൽ ഒരുങ്ങുന്നുണ്ട്.സൂപ്പർ താരം ജോണ്‍ എബ്രഹാമാണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്.