സാരിയിൽ ക്യൂട്ട് ലുക്കിൽ മാനസ രാധാകൃഷ്ണൻ ! താരത്തിൻ്റെ ഒരു കിടലൻ ഫോട്ടോഷൂട്ട് കാണാം..

മലയാളത്തിലെ യുവ നടിമാരുടെ പട്ടികയിൽ ഒന്നാമത് നിൽകുന്ന നടിയാണ് മാനസ രാധാകൃഷ്‌ണൻ. കാവ്യ മാധവൻ മുതൽ കാവേരി, മഞ്ജിമ, സനുഷ, എസ്തർ അനിൽ വരെയുള്ള നടിമാർ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് നായികാമാർ ആയവരാണ്. ഈ നിരയിൽ അവസാനമായി എത്തിയ താരമാണ് മാനസ രാധാകൃഷ്‌ണൻ. വില്ലാളി വീരൻ എന്ന ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ച മാനസ രാധാകൃഷ്‌ണൻ. വികടകുമാരൻ, ചിൽഡ്രൺസ് പാർക്ക്, ഉറിയടി, സകലകലാശാല കാറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടി. കാറ്റ് എന്ന സിനിമയിലെ ഉമ്മുക്കൊലുസു എന്ന കഥപാത്രത്തിലൂടെ മാനസ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. താരത്തിൻ്റെ നിരവധി ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ താരം പങ്ക് വെക്കാറുണ്ട്. യൂട്യൂബിൽ വൈറലായ താരത്തിൻ്റെ ഒരു ഫോട്ടോഷൂട്ട് കാണാം.