അമല പോൾ നായികാ വേഷത്തിൽ എത്തുന്ന തെലുങ്ക് അന്തോളജി ചിത്രം പിട്ട കാതലുവിന്റെ ടീസർ..!! കാണാം..

865

ആർഎസ് വി പി മൂവീസ്, ഫ്ലയിങ് യൂണികോൺ എന്റർ ടൈം എന്നീ പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിട്ട് കാതലു, നാലു യുവതികളുടെ പ്രണയ വിരഹമാണ് പശ്ചാത്തലം, അശ്വിൻ, തരുൺ ഭാസ്കർ, നന്ദിനി റെഡി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്,അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രണയം, റിലേഷൻഷിപ്പ് , ലൈംഗികത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 19 ന് ആണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയുന്നത്. തമിഴ് അന്തോളജി ചിത്രമായ പാവ കഥൈകൾ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തു, നല്ലൊരു പ്രതികരണം തന്നെയായിരുന്നു സിനിമക്ക്.