ക്യൂട്ട് ലുക്കിൽ സനുഷ സന്തോഷ്..! താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട് കാണാം..

33406

ദാദ സാഹിബ് എന്ന മമ്മുട്ടി ചിത്രത്തിലൂടെ 2000 ൽ ബാല താരമായി സിനിമയിലേക് വന്ന നടിയാണ് സനുഷ സന്തോഷ്. മീശ മാധവൻ, കാഴ്ച്ച, മാമ്പഴ കാലം എന്നി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ പ്രേകഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് അവഡഡ് രണ്ടു വട്ടം നേടിയ നടിയാണ് സനുഷ. തമിഴിൽ നാലായ നമദേ എന്ന ചിത്രത്തിലൂടെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച താരം, 2012 ൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു. 2013 ൽ സക്കറിയുടെ ഗർഭണികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും സനുഷയെ തേടി എത്തിയിരുന്നു.