ബീച്ചിൽ ഗമറസ് ആയി ദിവ്യ പിള്ള.. !! ചിത്രങ്ങൾ വൈറൽ..

നിലവിലെ മികച്ച യുവതാരമായ ഫഹദ് ഫാസിലിന്റെ ചിത്രമായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് തരാം മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്
എന്നാൽ പ്രിത്വിരാജ് നായകനായ ഊഴം എന്ന ചിത്രത്തിലാണ് താരത്തെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സ്വപ്നതുല്യമായ തുടക്കമാണ് താരത്തിന് മലയാള സിനിമയിൽ നിന്നു ലഭിച്ചത്. ഹിറ്റ്‌ സംവിധായകൻ ജിത്തു ജോസെഫിന്റെ സിനിമയിലും താരത്തിന് അവസരം ലഭിച്ചു. അതു താരത്തിന്റെ രണ്ടാമത്തെ ചിത്രത്തിൽ
ഫ്‌ളൈറ്റിൽ എയർലൈൻ സ്റ്റാഫ്‌ ആയി ജോലി ചെയ്തിരുന്ന താരം മലയാളിയാണ്. എന്നാൽ താരം ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ ആയിരുന്നു

സിനിമയിൽ എത്തിപ്പെടുന്നതിനു മുൻപായിരുന്നു താരം ഫ്ലൈറ്റിൽ വർക്ക്‌ ചെയ്‌തിരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി അവസരങ്ങളാണ് താരത്തിന് മലയാളത്തിൽ നിന്നു ലഭിച്ചത്. ടോവിനോ തോമസിന്റെ എടക്കാട് ബറ്റാലിയൻ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ മിഥുൻ നായകനായ ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ പിള്ള ഭാഗമായിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ നാടനായ ജയറാമിന്റെ മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദർ എന്ന സിനിമയിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.


ഇപ്പോൾ ദുബായിൽ താമസിക്കുന്ന താരത്തിന് സിനിമയിലെ സുഹൃത്തുക്കൾ കൊണ്ട് സമ്പന്നമാണ്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന സമയമാണിത്. മുൻപ് തന്നെ ഉപ്പും മുളകും പരിപാടിയിൽ ഗസ്റ്റ് ആയി താരം എത്തിയിരുന്നു. ഇപ്പോൾ നല്ല റേറ്റിംഗിലുള്ള മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന സീ കേരള ചാനലിൽ ഗോവിന്ദ് പദ്മസൂര്യ യോടൊപ്പം ജഡ്ജ് ആയാണ് ടെലിവിഷനിൽ താരം തിളങ്ങുന്നത്

എന്നാലിപ്പോൾ താരം സോഷ്യൽ മീഡിയയിലും തിളങ്ങി കൊണ്ടിരിക്കുകയാണ് ഗോവൻ ബീച്ചിൽ ഒരു മത്സ്യ കന്യകയെ പോലെ ഇരിക്കുന്ന ദിവ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.സുഹൃത്തുക്കളായ ഗോവിന്ദ് പദ്മസൂര്യ, പൂജിത മേനോൻ എന്നിവരോടൊപ്പം ആണ് താരം അവധികാലം ഗോവ യിൽ ചിലവഴിച്ചത്. ഇവരെ കൂടാതെ ചാനലിലെ അവതാരകാരായ അപർണ തോമസ്, ജീവ തോമസ്, കുക്കു എന്നിവരും ഇവരുടെ കൂട്ടത്തിലുണ്ട്. എല്ലാവരും ഒന്നിച്ചുള്ള വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല് ആണു.