‘ഗായിക രഞ്ജിനി ജോസിന്റെ കിടിലൻ ഫോട്ടോ ഷൂടുകൾ താരംഗമാകുന്നു’ 😍

മലയാളി സിനിമ ആസ്വാധകരുടെ ഇടയിൽ നിരവതി ആരാധകരുള്ള ശബ്ദത്തിന്റെ ഉടമയാണ് രഞ്ജിനി ജോസ്.തന്റെ ചെറുപ്പകാലത്തു തന്നെ ചലച്ചിത്ര മേഖലയിൽ പാടുവാൻ അവസരം ലഭിക്കുകയും താരം പാടിയ പാട്ടുകൾ എല്ലാം വലിയ വിജയങ്ങൾ നേടുകയും ചെയ്തിരുന്നു. നിരവതി ആരാധകരുള്ള പാട്ടുകാരികൂടിയാണ് രഞ്ജിനി ജോസ്.


തമിഴ്,കന്നട,മലയാളം,ഹിന്ദി, തെലുങ്ക് എന്നി ഭാഷകളിൽ രഞ്ജിനിക്ക് തന്റെ ഗാനാലാപനം കൊണ്ട് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു .പാട്ടുകൾ എന്നാൽ ജീവനാണ് താരത്തിനു,അതിനാൽത്തന്നെ ഏക എന്ന് പേരിട്ടിരിക്കുന്ന ഒരു ഒരു സംഗീത ബാൻഡും താരത്തിനുണ്ട് സ്വന്തമായി ഉണ്ട്.


ഗാനലാപനത്തിന് പുറമെ നായികയായി സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് കാലവേപ്പ് നടത്തുന്നത്.കിം ഫിഷ് സിനിമയുടെ തീം സോങ് ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.അതിനു ഈണം നൽകി പാടിയതും നിർമിച്ചതും രഞ്ജിനി ജോസ് തന്നെയായിരുന്നു.


സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും, ചിത്രങ്ങളും അവിടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോസ് ആണിപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.