‘പബ്ലിക് ടോയ്‌ലെറ്റിൽ വെച്ച് വസ്ത്രങ്ങൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെ കഥയുമായി ഒരു ഷോർട്ഫിലിം’വീഡിയോ വൈറൽ…!

ബംഗാളിൽ നിന്ന് മലയാള കരയിൽ അഭിനയിക്കാൻ എത്തിയ നടിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ എല്ലായിടത്തും നിറഞ്ഞു നില്കുന്നത്. ഈ കോവിഡ് സമയത്ത് മലയാള സിനിമ മേഖല ഉൾപ്പടെ ലോകത്തിലെ എല്ലാ സിനിമ മേഖലകളും അവരുടെ പുതിയ ചിത്രങ്ങൾ നിർമിക്കുന്നത് പരാമവധി നിർത്തിവെച്ചിരുന്നു. എന്നാൽ കോവിഡ് വൈറസ് പടരുന്ന വേളയിലും ബുദ്ധിമുട്ടുകൾ സഹിച്ചും സിനിമയിൽ അഭിനയിക്കാനായി കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിൽ എത്തിയ ബംഗാളി നടിയാണ് പായല്‍ മുഖര്‍ജി.

സോഹന്‍ലാല്‍ എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രമായ ‘ഈവ’എന്ന ഷോർട് ഫിലിമിന്റെ ടൈറ്റില്‍ റോൾ ആണ് പായല്‍ ചെയുന്നത്. മാധവിക്കുട്ടിയുടെ ‘നീര്‍മാതളത്തിന്റെ പൂക്കൾ’ സംവിധാനം ചെയ്ത സോഹന്‍ലാല്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഹ്രസ്വചിത്രമാണിത്. പുതിയ ചിത്രത്തിന്റെ പ്രമേയവും ഏറെ പുതുമനിറഞ്ഞതാണ്.


ഒരു ഹൈവേയോടു ചേര്‍ന്ന കിടക്കുന്ന പബ്ലിക് ടോയ്ലെറ്റില്‍ വസ്ത്രങ്ങള്‍ നഷ്ടപെട്ട ഒരു പെണ്ണിന്റെ അവസ്ഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.പിന്നീട് അവള്‍ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചില സീനുകൾ ചെയുവാൻ താരം എടുത്ത കഷ്ടപ്പാടും എടുത്തുപറയേടതുണ്ട്.പായാൽ ഇതിൽ ചെയുന്നത് ഒരു പോലീസ്‌കാരിയുടെ വേഷമാണ്.