പ്രേമം എന്ന ചിത്രത്തിലൂടെ നിരവതി യുവാക്കളുടെ മനസ് കീഴടക്കിയ മേരി എന്ന കഥാപാത്രം കയ്കാര്യം ചെയ്ത താരമാണ് അനുപമ പരമേശ്വരൻ.കുറച്ചു നേരം മാത്രമേ താരം സ്ക്രീനിൽ നിറഞ്ഞു നിന്നുളൂ എങ്കിലും അതിലുടെ ഉണ്ടാക്കിയ ഓളം ഒന്ന് വേറെയായിരുന്നു. താരം അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ പ്രശസ്തിയുടെ നെറുകയിൽ എത്തിയ അനുപമ പിന്നീട് നിരവതി വിമർശനങ്ങൾക്കും ഇരയാകേണ്ടി വന്ന ഒരു നടിയാണ്. അഭിനയിച്ച ചിത്രത്തിൽ തന്നെ താരത്തിനു അഹകാരം വന്നുതുടങ്ങി എന്നുള്ള പ്രേക്ഷകരുടെ നിരന്തരമായ കുറ്റപ്പെടുത്തലുകൾ മൂലം അതിനു ശേഷം അധികം ചിത്രങ്ങൾ താരത്തിനു കിട്ടിയില്ല,എന്നാൽ ഇപ്പോൾ തമിഴ്, തെലുങ്കു, കന്നഡ ഉൾപ്പെടെ നിരവതി ഭാഷകളിൽ അഭിനയിച്ചുകൊണ്ട് തന്നെ വിമർശിച്ചവർക് മറുപടി കൊടുക്കുകയാണ് താരം.