‘നീല ഗ്ലൗണിൽ മേഘങ്ങൾക്കിടയിൽ മാലാഖയേ പോലെ അനിഖ സുരേന്ദ്രൻ’,ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ😍

മലയാളത്തിലും തമിഴിലും സൂപ്പർ താരങ്ങളുടെ മകൾ ആയി വേഷമിട്ട് കയ്യടി നേടിയ കൊച്ചു മിടുക്കിയാണ്മ അനിഖ.തല അജിത്,മ്മൂട്ടി, നയൻ‌താര എന്നി താരനിരയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്, ബേബി അനിഖ എന്നാണ് അനിഗയെ അറിയപെടുന്നത്,ഇപ്പോൾ പക്ഷെ തന്നെ അങ്ങനെ വിളിക്കണ്ട എന്നും,താൻ ബാല താരം അല്ല വളർന്നു എന്നും, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്നും അനഘ പറഞ്ഞിരുന്നു, ഈയിടെ മാ എന്ന ഷോർട് ഫിലിമിൽ മികച്ച അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകശ്രെദ്ധ നേടിയിരുന്നു.സംവിധായകൻ സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് സിനിമയിൽ അനിഖ എത്തുന്നത്.

കഥ തുടരുന്നു എന്ന സിനിമയ്ക്കു ശേഷം ബാവൂട്ടിയുടെ നാമത്തില്‍,റേസ് എന്നി സിനിമകളിലും അനിഖ ശ്രദ്ധേയമായ വേഷം കയ്കാര്യം ചെയ്തിരുന്നു.ഗൗതം മേനോന്‍ സംവിധാനം നിർവഹിച്ച എന്നൈ അറിന്താല്‍ എന്ന സിനിമയിലൂടെ തമിഴ് താരം അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴ് ഇൻഡസ്ടറിയിലും ശ്രെദ്ധേയമായത്.പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതാൻ എന്ന സിനിമയിൽ വേഷമിട്ടു.തമിഴിലും സൂപ്പർ ഹിറ്റ്‌ സിനിമകളിൽ അഭിനയിച്ച് മുന്നേറുന്ന താരത്തിനെ ഭാവി തലമുറയിലെ മുൻനിര നായികയയാണ് പ്രേക്ഷകർ കാണുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങൾ ആണിപ്പോൾ ശ്രെദ്ധേയമായികൊണ്ടിരിക്കുന്നത്. നീല ഗ്ലൗൻ ധരിച്ച സുന്ദരിയായ അനിഖയെ ചിത്രങ്ങളിൽ കാണാം.