ഗ്ലാമറസ് ലുക്കിൽ നിക്കി ഗൽറാണി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

മഞ്ജുള ശശിധരൻ എന്ന കതപാത്രമായി എബ്രിഡ് ഷെയ്ൻ സംവിധാനം നിർവഹിച്ച 1983 എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക് എത്തിയ നടിയാണ് നിക്കി ഗൽറാണി. രണ്ടാം നായികയായിട്ടായിരുന്നു ആദ്യ സിനിമയിൽ താരം  വേഷമമിട്ടത്. ശേഷം വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.പിന്നീട് അങ്ങോട്ട് നിരവതി അവസരങ്ങൾ ആയിരുന്നു താരത്തിനെ തേടി മലയാളത്തിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും എത്തിയത്.

തെന്നിന്ത്യൻ സിനിമ രംഗത്തുള്ള എല്ലാ ഭാഷകളിലും താരം ഇതിനോടകം നായികയായി വേഷമിട്ടിട്ടുണ്ട്.എന്നാലും മലയാളം,തമിഴ് ഭാഷകളിലാണ് താരം കൂടുതൽ സജീവമായത്. ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ,രാജമ്മ അറ്റ് യാഹൂ,ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നി സിനിമകൾ ചെയ്ത താരം ഒമർ ലുലു സംവിധനം ചെയ്ത ‘ധമാക്ക’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.താരം ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. താരത്തിൻ്റെ ഒരു ഫോട്ടോഷൂട്ട് കാണാം.