ഇന്ത്യയിലെ ആദ്യത്തെ ബോൾഡ് ഫോട്ടോഷൂട്ട് പിറന്നിട്ട് 70 വർഷം തികയുന്നു..! ഫോട്ടോസ് കാണാം

സമൂഹ മാധ്യമങ്ങൾ ഇത്രയും സജീവമായ ഈ കാലത്ത് ബോൾഡ് ഫോട്ടോ ഷൂട്ട്‌ എന്നത് ആരെയും അത്രക് ആകർഷിക്കുന്ന ഒരു കാര്യമല്ല. പക്ഷെ ഇതുപോലുള്ള ഫോട്ടോസ് വളരെ മോശം കാര്യങ്ങൾ ആണെന് കരുതിയിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.അതുപോലെ ചിന്തിച്ചിരുന്ന ഒരു സമയത്ത് എല്ലാവരെയും ഞെട്ടിച്ച ഒരു ഗ്ലാമർസ് ഫോട്ടോഷൂട്ട് ചെയ്ത നടിയാണ് ബീഗം പറ. ഗ്ലാമറസ് വേഷങ്ങൾ കയ്കാര്യം ചെയുന്ന നടി എന്നതിലുപരി മികച്ചൊരു അഭിനേത്രിയായും പ്രശസ്തിയാർജ്ജിച്ച താരം 1951ൽ ലൈഫ് മാഗസിനായി ചെയ്ത ബോൾഡ് ഫോട്ടോ ഷൂട്ട്‌ അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പ്പങ്ങളെയും തകിട്മറിക്കുകയാണ് ഉണ്ടായത്. അന്നത്തെ ഒരു പ്രശസ്ത ഫോട്ടോഗ്രാഫറായ ജെയിംസ് ബുർക് ആണ് ഈ ഫോട്ടോസ് പകർത്തിയത്.


ദിലീപ് കുമാർ എന്ന അന്നത്തെ ബോളിവുഡ് ഇതിഹാസത്തിന്റെ സഹോദരനായ നസീർ ഖാനാണ് ബീഗത്തനെ വിവാഹം ചെയ്‌തത്. ബീഗത്തിന്റെ ബന്ധുവായ റുക്‌സാന സുൽത്താന്റെ മകൾ അമൃത സിംഗ് ബോളിവുഡ് താരം സൈഫ് അലിഖാന്റെ മുൻ ഭാര്യയാണ്.ബീഗം അവസാനമായി അഭിനയിച്ച സിനിമ 2007ൽ പുറത്തിറങ്ങിയ സാവരിയയാണ്.2008 ഡിസംബർ 9ന് തന്റെ എൺപത്തിയൊന്നാം വയസ്സിലാണ് താരം മരണമടഞ്ഞത്.